സൈക്കിളിൽ കറങ്ങാം, ഏഴോം പഞ്ചായത്തിൽ; സവാരി പദ്ധതിക്ക് തുടക്കം
പഴയങ്ങാടി ∙ സൈക്കിളിൽ ഏഴോം പഞ്ചായത്ത് ചുറ്റിക്കറങ്ങണോ, സൈക്കിൾ റെഡി. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സവാരി പദ്ധതിക്ക് തുടക്കമിട്ടു.
എം.വിജിൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ഏഴോം സ്ക്വയറിൽ നിന്നാരംഭിച്ച സൈക്കിൾ സവാരിയിൽ കണ്ണൂർ, തൃക്കരിപ്പൂർ സൈക്കിൾ ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ആസൂത്രണ സമിതി അധ്യക്ഷൻ കെ.പി.മോഹനൻ, കണ്ണൂർ സൈക്കിൾ ക്ലബ് ജോയിന്റ് സെക്രട്ടറി പ്രശാന്ത്, തൃക്കരിപ്പൂർ സൈക്കിൾ ക്ലബ് പ്രസിഡന്റ് എം.എ.ഇബ്രാഹിം, സിഡിഎസ് ചെയർപഴ്സൻ എം.കെ.ലത, സെക്രട്ടറി കെ.കെ.ദിലീന, അസി.സെക്രട്ടറി എം.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.ലേഡീസ്, ജെന്റ്സ്, ഗിയർ സൈക്കിളുകൾ പദ്ധതിയിൽ ലഭ്യമാണ്. പഞ്ചായത്ത് സിഡിഎസ് പ്രവർത്തകർക്കാണു നടത്തിപ്പ്.
ആവശ്യക്കാർക്ക് ആധാർ നമ്പർ നൽകി സൈക്കിളെടുക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]