കണ്ണൂർ ∙ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിൽ പ്രവർത്തനം നിലച്ച ലിഫ്റ്റുകൾ പൂർണമായും പ്രവർത്തന സജ്ജമായില്ല. രണ്ട് ലിഫ്റ്റുകളിൽ ഒരെണ്ണം മാത്രമേ പ്രവർത്തിപ്പിക്കാനായുള്ളൂ.
ഒരെണ്ണം ഇപ്പോഴും പ്രവർത്തനം നിലച്ചിരിക്കുകയാണ്. ലിഫ്റ്റുകൾ പൂർണമായും സജ്ജമാകാത്തതിനാൽ രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ദുരിതം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് സ്പെഷ്യൽറ്റിബ്ലോക്കിന്റെ നാലാം നിലയിലെ ഫയർ സേഫ്റ്റി വാൽവ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതിനു പിന്നാലെ ലിഫ്റ്റ് തകരാറിലായത്.
സ്പെഷ്യൽറ്റി ബ്ലോക്ക് ഒന്നാം നിലയിൽ ഒപികൾ, രണ്ടാം നിലയിൽ ഓങ്കോളജി വാർഡ്, മൂന്നാം നിലയിൽ ഡയാലിസിസ് കേന്ദ്രം– പുരുഷൻമാരുടെ സർജറി വാർഡ്, നാലാം നിലയിൽ പുരുഷൻമാരുടെ മെഡിക്കൽ വാർഡ് എന്നിവയാണുള്ളത്. റാമ്പില്ലാതെയാണ് സൂപ്പർ സ്പെഷ്യൽറ്റി കെട്ടിടം നിർമിച്ചത്.
റാമ്പില്ലാത്തതിനാൽ രോഗികളെ സ്ട്രച്ചറിൽ കിടത്തി ചുമന്ന് കോവണി വഴിയാണ് വാർഡുകളിലെത്തിച്ചിരുന്നത്. റാമ്പിന്റെ ആവശ്യകത ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും പൊതുജനവും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

