
വസ്ത്ര വിസ്മയമൊരുക്കി സരിത ജയസൂര്യ; ‘മെഗാ സമ്മർ സെയിലി’നു കണ്ണൂരിൽ തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ സരിത ജയസൂര്യ ഒരുക്കുന്ന വസ്ത്രപ്രദർശന–വിപണന മേള ‘മെഗാ സമ്മർ സെയിലി’നു ശനിയാഴ്ച തുടക്കമായി. മലബാർ റെസിഡൻസിയിൽ രാവിലെ 10 മുതൽ വൈകിട്ട് 9 വരെയാണു പ്രദർശനം. വിഷു–ഈസ്റ്റർ സ്പെഷൽ വസ്ത്രങ്ങൾക്കൊപ്പം വേനൽക്കാല വസ്ത്രങ്ങളുമാണ് ഇത്തവണ മേളയിൽ ഒരുക്കിയിരിക്കുന്നത്. ഡിസൈനർ സാരി, സൽവാർ, കുർത്തകൾ, ക്രോപ് ടോപ്പുകൾ തുടങ്ങിയവയുടെ വലിയ ശേഖരം പ്രദർശനത്തിലുണ്ടാകും.
പുരുഷന്മാർമാക്കായി ഷർട്ടുകളും കുർത്തകളുമുണ്ട്. കോട്ടൺ, ഓർഗാൻസ, ലിനൻ, സിൽക്ക്, കോട്ട, സെമി സിൽക്ക്, ടസർ തുടങ്ങി എല്ലാ തുണിത്തരങ്ങളിലുള്ള വസ്ത്രങ്ങളും മേളയിലുണ്ട്. 1950 രൂപ മുതൽ സാരികളും സൽവാറുകളും ലഭിക്കും. ഇതുകൂടാതെ, മൂന്നെണ്ണം വാങ്ങുന്നവർക്ക് അതിൽ ഒരെണ്ണം നേരെ പകുതി വിലയ്ക്കു ലഭിക്കും. വസ്ത്രങ്ങൾക്കു ചേർന്ന വിധം ഡിസൈനർ ആക്സസറീസും വാങ്ങാനുള്ള സൗകര്യമുണ്ട്. ബാഗുകളും ക്ലച്ചസുകളുംമറ്റു ജുവല്ലറിയും തയാറാക്കിയിട്ടുള്ളത് ശരണ്യ മേനോനാണ്. സരിതയുടെ സഹോദരിയാണ് ശരണ്യ. തിങ്കളാഴ്ച മേള സമാപിക്കും.