മട്ടന്നൂർ ∙ വിമാനത്താവള റോഡിൽ തെരുവുവിളക്ക് കത്തുന്നില്ല. വായാന്തോട് മുതൽ കാരപേരാവൂർ വരെയുള്ള തെരുവുവിളക്ക് നിലച്ചിട്ട് മാസങ്ങളായി.
എയർപോർട്ട് യാത്രക്കാരെ കണക്കിലെടുത്താണ് വായാന്തോട് മുതൽ കാരപേരാവൂർവരെ 3 വർഷം മുൻപ് തെരുവുവിളക്ക് സ്ഥാപിച്ചത്. കിയാൽ ആണ് സ്ഥാപിച്ചതെങ്കിലും വൈദ്യുതി ബിൽ അടയ്ക്കുന്നത് മട്ടന്നൂർ നഗരസഭയും കീഴല്ലൂർ പഞ്ചായത്തും ചേർന്നാണ്.
മുൻപ് കെഎസ്ഇബിക്ക് കുടിശിക വരുത്തിയതിനെ തുടർന്ന് തെരുവുവിളക്കിന്റെ ഫ്യൂസ് ഊരിയിരുന്നു. തുടർന്ന് നഗരസഭയും പഞ്ചായത്തും തുക അടച്ച് വീണ്ടും വിളക്ക് കത്തിച്ചിരുന്നു.
എന്നാൽ അടുത്ത കാലത്തായി വീണ്ടും വിളക്കുകൾ കത്തുന്നില്ല.
വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള വെളിച്ചവും വീടുകളിലെ മതിലിലെ വെളിച്ചവും മാത്രമാണ് ചിലയിടങ്ങളിലുള്ളത്. വിമാനത്താവളത്തിലേക്ക് എപ്പോഴും പൊതുഗതാഗതം ഇല്ലാത്തതിനാൽ ജീവനക്കാരടക്കം മട്ടന്നൂർ മുതൽ വിമാനത്താവളം വരെ നടക്കാറാണു പതിവ്.
വഴിവിളക്ക് കത്താത്തത് ഇതുവഴിയുള്ള കാൽനട യാത്രക്കാരെയും പ്രതിസന്ധിയിലാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

