ആലക്കോട് ∙ നീരൊഴുക്ക് നിലയ്ക്കാറായിട്ടും മലയോരത്തെ തോടുകളിൽ നിർമിച്ച തടയണകൾ അടയ്ക്കാനുള്ള നടപടി ആരംഭിച്ചില്ല. വേനൽക്കാലത്തു ശുദ്ധജലക്ഷാമം പരിഹരിക്കാനാണു ലക്ഷങ്ങൾ ചെലവഴിച്ചു തടയണകൾ നിർമിച്ചത്. എന്നാൽ മിക്കവയും വർഷങ്ങളായി പ്രവർത്തനരഹിതമാണ്. നിർമാണം കഴിഞ്ഞു കഷ്ടിച്ച് ഒരു വർഷം മാത്രം പ്രവർത്തിച്ചവയാണു മിക്കതും. ഷട്ടറായി ഉപയോഗിക്കുന്ന പലകകൾ ജീർണിച്ചതാണു തടയണകൾ പ്രവർത്തനരഹിതമാകാൻ കാരണം.
ഗുണമേന്മ കുറഞ്ഞ പലകകളാണ് ഉപയോഗിക്കുന്നത്.
അവ ഒന്നോ രണ്ടോ വർഷം കൊണ്ടു നശിക്കും. പലകകൾ യഥാസമയം എടുത്തു സംരക്ഷിച്ചുവയ്ക്കാറുമില്ല. നശിക്കുന്ന പലകകൾക്കു പകരം പുതിയ പലകകൾ തരപ്പെടുത്തി തടയണകൾ പ്രവർത്തനസജ്ജമാക്കാൻ ഒരു പഞ്ചായത്തും ശ്രമിക്കുന്നില്ല. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവിൽ പഞ്ചായത്തുകളിൽ 35 ഓളം തടയണകളാണ് ഇത്തരത്തിൽ നശിക്കുന്നത്.
15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് ഇവ നിർമിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

