കൂത്തുപറമ്പ് ∙ ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് കൂടെ ചെറുവാഞ്ചേരി ഭാഗത്തേക്ക് പോകുന്ന റോഡിലെ നമ്പൂരിക്കുന്ന് ഭാഗത്ത് മണ്ണിടിഞ്ഞ് റോഡിൽ വീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
എന്നാൽ ഈ മണ്ണ് നീക്കാനോ പ്രദേശത്തെ അപകടം ഒഴിവാക്കാനോ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ല. അഞ്ച് മീറ്ററോളം ഉയരത്തിൽ റോഡിന് ഇരുവശവും മൺതിട്ടയുണ്ട്. നിർമാണ സമയത്ത് മണ്ണെടുത്ത് മാറ്റിയാണ് റോഡ് നിർമിച്ചത്.
കഴിഞ്ഞ ഏതാനും വർഷത്തോളമായി യാത്രക്കാർ ഏറെ ഭയത്തോടെയാണ് ഇതു വഴി കടന്നു പോകുന്നത്. കഴിഞ്ഞ മഴക്കാലത്ത് മൺതിട്ടയിൽനിന്ന് ഒരു മരം റോഡിന് കുറുകെ കടപുഴകി വീണിരുന്നു.
തുടർന്നു മുറിച്ചുമാറ്റിയെങ്കിലും ഈ മരത്തിന്റെ വേരുകളും കമ്പുകളും ഉൾപ്പെടെ ഇപ്പോഴും റോഡരികിൽ കിടക്കുകയാണ്.
കൂടാതെ ഇനിയും ഒട്ടേറെ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി റോഡിന്റെ അവസ്ഥയും പരിതാപകരമാണ്.
റോഡ് മുഴുവനും പൊട്ടി പൊളിഞ്ഞതിനാൽ വലിയ കയറ്റവും ഇറക്കവും ആയതിനാൽ വാഹന യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. ചിറ്റാരിപ്പറമ്പിൽനിന്ന് ചെറുവാഞ്ചേരി, കുന്നോത്തുപറമ്പ്, പാറാട്, നാദാപുരം കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴി ആയതിനാൽ ഇത് വഴിയാണ് യാത്രക്കാർ ഏറെയും പോകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

