ഇരിക്കൂർ ∙ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ഇരിക്കൂർ. ബസ് സ്റ്റാൻഡ് മുതൽ പാലം വരെ സംസ്ഥാന പാതയോരത്തു വാഹനങ്ങൾ തോന്നിയതുപോലെ നിർത്തിയിടുന്നതാണു ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ പ്രധാനകാരണം.
ആംബുലൻസ് ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നതു പതിവാണ്. കമാലിയ എയുപി സ്കൂളിനു മുന്നിലാണ് ഏറ്റവുമധികം ദുരിതം. വിദ്യാർഥികൾക്കു സ്കൂളിലേക്ക് കയറാൻപോലും കഴിയാത്തവിധം നടപ്പാതയിൽവരെ വാഹനങ്ങൾ നിർത്തിയിടുകയാണ്.
കാൽനടക്കാർ ഇവിടെയെത്തുമ്പോൾ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്.
കല്യാട് റോഡ് ജംക്ഷനിൽ സീബ്രാലൈനിൽ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിടുന്നതു കാരണം റോഡ് കുറുകെകടക്കാൻ കഴിയാത്ത അവസ്ഥയാണ്. താലൂക്ക് ആശുപത്രിക്കു സമീപത്തും സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപത്തും നിർത്തിയിട്ട
വാഹനങ്ങളുടെ നിര തന്നെയുണ്ടാകും. പലയിടത്തും ‘നോ പാർക്കിങ്’ ബോർഡിനു മുന്നിൽപോലും വാഹനങ്ങൾ നിർത്തിയിടുന്നതു സ്ഥിരംക്കാഴ്ചയാണ്.
ചിലർ രാവിലെ നിർത്തിയിട്ട വാഹനങ്ങൾ രാത്രിയാണ് എടുക്കുന്നത്.
ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്തു പഞ്ചായത്ത് പേ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

