കണ്ണൂർ∙ ‘‘ഇവിടെ നിർത്തിയിടുന്ന കാറുകൾക്ക് എന്തു സുരക്ഷയാണുള്ളത്?. 120 രൂപയാണ് ഒരു ദിവസത്തെ പാർക്കിങ് ചാർജ്.
തിരിച്ചെത്തുമ്പോഴേക്കും കാർ നിറയെ പൊടിയായിരിക്കും. പിന്നെ സർവീസ് ചെയ്യാൻ 500 രൂപ കൊടുക്കണം.
ഇതാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കാർ പാർക്കിങ് സ്ഥലത്തെ അവസ്ഥ. വേറെയെവിടെയും ഇതുപോലെയുള്ള ഗതികേടുണ്ടാകില്ല…’’.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത കാറിലെ പൊടി തുടച്ചുകൊണ്ട് രോഷത്തോടെ ആ യുവാവ് പറഞ്ഞു.
തൃശൂർ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ നൂറുകണക്കിനു വാഹനങ്ങളാണ് കത്തിനശിച്ചത്. ജില്ലയിലെ തലശ്ശേരി, പയ്യന്നൂർ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങൾ ആധുനിക രീതിയിൽ നവീകരിച്ചപ്പോൾ കണ്ണൂരിൽ മാത്രം ഗതികെട്ട
നിലയിലാണ്. സ്റ്റേഷനു ഇരുഭാഗത്തുമുള്ള പാർക്കിങ് കേന്ദ്രങ്ങൾ സ്ഥലപരിമിതിയാൽ പൊറുതിമുട്ടുകയാണ്. കിഴക്കുഭാഗത്തെ ഓഫിസിനു സമീപത്തെ പാർക്കിങ് കേന്ദ്രത്തിൽ അത്യാഹിതമുണ്ടായാൽ നിയന്ത്രിക്കാനാവില്ല.
അനുവദിച്ചതിലും ഇരട്ടിയാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്.
നിർത്തിയിടുന്ന വാഹനങ്ങളിലെല്ലാം പൊടിപിടിക്കുന്നതിനാൽ ഉടമകൾക്ക് എന്നും പരാതിയാണ്. മഴക്കാലത്ത് ചെളിതെറിക്കുന്നതും പതിവാണ്.
കണ്ണൂരിലെ പാർക്കിങ് കേന്ദ്രങ്ങൾ നവീകരിക്കണമെന്നത് കൊല്ലങ്ങളായുള്ള ആവശ്യമാണ്. എന്നാൽ സ്ഥലപരിമിതിമൂലം ഒന്നും ചെയ്യുന്നില്ല. പിൻവശത്തെ പാർക്കിങ്ങിൽ വാഹനം നിർത്താൻ പറ്റാത്തതിനാൽ റോഡരികിൽ വാഹനം നിർത്തിയാണ് ഉടമകൾ പോകുന്നത്. സമീപത്തെ എല്ലാ ഇടവഴികളിലും നടക്കാൻ പോലുമാവാത്തവിധം ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ടതുകാണാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

