ഇരിട്ടി ∙ ടൂറിസ്റ്റ് ബസ് ഇടിച്ച്, ഇരിട്ടി പൈതൃകപ്പാലത്തിന്റെ രണ്ടാമത്തെ ഉയരനിയന്ത്രണ കവാടവും തകർത്തു. ഒരുമാസം മുൻപ് കെഎസ്ആർടിസി ബസിടിച്ച് പാലത്തിന്റെ കൈവരി തകർത്തിരുന്നു.
ഇതിനുശേഷം ഒരു മാസത്തോളം പാലം അടച്ചിട്ടു. വലിയ വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ പാലത്തിന് ഇരുവശവും ഉയരനിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയശേഷമാണ് പാലം തുറന്നത്.
ആദ്യദിനം തന്നെ പാലത്തിന്റെ ഉയരനിയന്ത്രണ സംവിധാനം അജ്ഞാത വാഹനം ഇടിച്ച് വളച്ചു. അടുത്ത ദിവസം മറ്റൊരു വാഹനം ബാക്കി ഭാഗംകൂടി തകർത്ത് ഒരു വശത്തെ ഗേറ്റ് പൂർണമായും ഇല്ലാതാക്കി.
ഇതോടെ അധികൃതർ പാലത്തിൽ ഇരുഭാഗത്തും സുരക്ഷാ ഡിവൈഡർ വച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഈ നിയന്ത്രണവും മറികടന്നെത്തിയ ടൂറിസ്റ്റ് ബസാണ് എതിർവശത്തെ ഉയരനിയന്ത്രണ ഗേറ്റ് ഇടിച്ചുതകർത്തത്.
ഉയരം കൂടിയ വാഹനം പാലത്തിൽ കയറുമ്പോൾ തന്നെ സ്ഥലത്തുണ്ടായിരുന്നവർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതെത്തുടർന്ന് ഏറെനേരം ബസ് ജീവനക്കാരും പൊലീസും സ്ഥലത്തുണ്ടായിരുന്നവരും തമ്മിൽ തർക്കമുണ്ടായി. യാത്രക്കാരെ ഇറക്കിയശേഷം വാഹനം സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

