തലശ്ശേരി ∙ ചരിത്രനഗരത്തിലെ പൈതൃകകേന്ദ്രങ്ങളെ തൊട്ട് 21 കിലോമീറ്റർ ഹെറിറ്റേജ് റൺ കടൽത്തീര നഗരിക്ക് ആവേശമായി. നഗരസഭാ സ്റ്റേഡിയത്തിൽ രാവിലെ 6.30ന് മന്ത്രി എം.ബി.രാജേഷ് ഫ്ലാഗ്ഓഫ് ചെയ്ത ഓട്ടത്തിൽ വിദേശികൾ ഉൾപ്പെടെ 1800 പേരാണ് പങ്കാളികളായത്.
890 പേർ 21 കിലോമീറ്റർ പൂർത്തിയാക്കി.നഗരത്തിലെ 42 പൈതൃകസ്ഥാനങ്ങളെ ബന്ധിപ്പിച്ചു ആവിഷ്കരിച്ച മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കെനിയക്കാരനായ നെറിതു മെർഹാക് സുഗ്വയും വനിതാ വിഭാഗത്തിൽ തൃശൂരിലെ ആശയും ഒന്നാം സ്ഥാനത്തെത്തി. ഒരു ലക്ഷം രൂപ വീതമാണ് കാഷ് പ്രൈസ്.
രണ്ടാം സ്ഥാനം (50000 രൂപ വീതം) ആർ.എസ്.മനോജ്, ഫാത്തിമ നെസ്ല എന്നിവരും മൂന്നാം സ്ഥാനം (25000 രൂപ വീതം) മനീഷ്, അമയ സുനിൽ എന്നിവരും നേടി.
പ്രായം കുറഞ്ഞവരുടെ വിഭാഗത്തിൽ റയാൻ ശ്രീജിത്തും മുതിർന്നവരുടെ വിഭാഗത്തിൽ വി.വാസുവും പ്രത്യേക പരിഗണന വിഭാഗത്തിൽ ടി.കെ.ഹജാസും (10000 രൂപ വീതം) സമ്മാനം നേടി. മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ വിജയൻ പ്രത്യേക സമ്മാനത്തിനർഹനായി.
പുരുഷവിഭാഗത്തിൽ 3 സെക്കൻഡ് വ്യത്യാസത്തിലാണ് കെനിയ സ്വദേശി ഒന്നാം സ്ഥാനം നേടിയത്.
സമാപനസമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, കിയാൽ ഡയറക്ടർ ഡോ.ഹസൻകുഞ്ഞി എന്നിവർ മുഖ്യാതിഥികളായി.സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി, കെ.എസ്.എ.അബ്ദുൽ ലത്തീഫ്, ചാമേരി പ്രകാശൻ, നൗഷാദ്, കെ.സി.മുസ്തഫ, ഡോ.ശ്രീനാഥ്, വെങ്കിടേഷ്, പ്രദീപൻ എന്നിവരെ ആദരിച്ചു. ജിഷ്ണു, എസ്.കെ.അർജുൻ എന്നിവർ പ്രസംഗിച്ചു.
കലാപരിപാടികളും അരങ്ങേറി. ഗവ. ബ്രണ്ണൻ കോളജ്, എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ 900 എൻസിസി, എസ്പിസി, എൻഎസ്എസ് വൊളന്റിയർമാരുടെ സേവനം നഗരത്തിലുണ്ടായിരുന്നു.
അമ്മയ്ക്കായി ഓട്ടം
തലശ്ശേരി ∙ രോഗശയ്യയിലായ മാതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് താൻ ഹെറിറ്റേജ് റണ്ണിൽ പങ്കെടുത്തതെന്ന് വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആശയുടെ വാക്കുകൾ കേൾവിക്കാർക്ക് നൊമ്പരമായി.
ചികിത്സയ്ക്കാവശ്യമായ തുകയുടെ ഒരുഭാഗം താൻ വഹിക്കാമെന്ന് വ്യവസായി കെ.എസ്.എ.അബ്ദുൽ ലത്തീഫ് വാഗ്ദാനം ചെയ്തു. അടുത്ത വർഷം തലശ്ശേരിക്കാർ ഒന്നാം സ്ഥാനത്തെത്തിയാൽ ഒന്നരലക്ഷം രൂപ വീതം സമ്മാനം നൽകുമെന്നും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

