പാപ്പിനിശ്ശേരി ∙ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. കല്യാശ്ശേരി മാങ്ങാട് തെരുവിലെ സി.ഷനൂപിന് (42) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ അരോളി അരയാലയിലെ ആലക്കാടൻ വീട്ടിൽ സൂര്യ സുരേഷിന്റെ വീട്ടിൽനിന്നു രണ്ടേകാൽ പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
പരാതിക്കാരിയുടെ മൂത്ത സഹോദരിയുടെ ആദ്യഭർത്താവാണു ഷനൂപ്. കവർച്ചയ്ക്കുശേഷം പണയം വച്ച സ്വർണാഭരണങ്ങൾ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് വളപട്ടണം പൊലീസ് ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

