തലശ്ശേരി ∙ കേരളത്തിലെ ആദ്യ നഗരസഭകളിലൊന്നായ തലശ്ശേരി ദശാബ്ദങ്ങളോളം മുസ്ലിം ലീഗ് ഉൾപ്പെടുന്ന മുന്നണിയാണു ഭരിച്ചത്. 1994 ഏപ്രിലിൽ ലീഗിൽ പിളർപ്പുണ്ടായി ഐഎൻഎൽ രൂപീകരിക്കുകയും അവർ എൽഡിഎഫുമായി സഹകരിക്കുകയും ചെയ്തതോടെ ഭരണം ഇടതുമുന്നണിക്കായി.
2000ൽ സിപിഎം ശക്തികേന്ദ്രമായ കോടിയേരി പഞ്ചായത്ത് തലശ്ശേരി നഗരസഭയോടു കൂട്ടിച്ചേർത്തതോടെ ഇടതുമുന്നണിക്കു തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
കഴിഞ്ഞ 30 വർഷമായി ഇടതുഭരണമാണിവിടെ. 52 വാർഡുകളിൽ, നിലവിൽ എൽഡിഎഫ്–37, യുഡിഎഫ്–7, ബിജെപി–8 എന്നതാണ് കക്ഷിനില.
ഇത്തവണയും അനായാസം ജയിക്കുമെന്ന കാര്യത്തിൽ എൽഡിഎഫിന് സംശയമില്ല. 3 പതിറ്റാണ്ടായുള്ള ഇടതുഭരണത്തിന് അന്ത്യം കുറിക്കണമെന്ന വാശിയിലാണ് യുഡിഎഫ്.
മുൻകാലങ്ങളെ അപേക്ഷിച്ച് യുഡിഎഫിൽ സ്ഥാനാർഥിനിർണയത്തിലോ സീറ്റ് വിഭജനത്തിലോ അസ്വാരസ്യങ്ങളില്ല. പല വാർഡുകളും പിടിച്ചെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണവർ.
നില മെച്ചപ്പെടുത്താനുറച്ച് ചിട്ടയായ പ്രവർത്തനമാണ് ബിജെപിയും നടത്തുന്നത്.
ഇത്തവണ വാർഡുകൾ 53 ആണ്. എൽഡിഎഫിൽ സിപിഎം–46, സിപിഐ–5, എൻസിപി–1, ഐഎൻഎൽ–1 എന്നിങ്ങനെ സീറ്റുകളിൽ മത്സരിക്കുന്നു.
യുഡിഎഫിൽ കോൺഗ്രസ് 36 സീറ്റുകളിലും മുസ്ലിം ലീഗ് 17 സീറ്റുകളിലും മത്സരിക്കുന്നു. ബിജെപി 51 സീറ്റിലും എസ്ഡിപിഐ 8 സീറ്റിലും വെൽഫെയർ പാർട്ടി 4 സീറ്റിലും ജനവിധി തേടുന്നു.
നേരത്തേ നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫസൽ വധക്കേസിൽ ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി നിബന്ധന കാരണം രാജിവയ്ക്കേണ്ടി വന്ന, സിപിഎം ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ ഇത്തവണയും മത്സരിക്കുന്നുണ്ട്.
എൽഡിഎഫിന്റെ പരിഗണനയിലുള്ള ചെയർമാൻ സ്ഥാനാർഥിയാണ് അദ്ദേഹം. നേരത്തേ മുസ്ലിം ലീഗിലൂടെ 3 തവണ നഗരസഭാംഗമാകുകയും കഴിഞ്ഞതവണ ഇടതുപിന്തുണയുള്ള സ്വതന്ത്രയായി മത്സരിച്ച് പരാജയപ്പെടുകയും പി.പി.സാജിത ഇത്തവണ സിപിഎം സ്ഥാനാർഥിയായി രംഗത്തുണ്ട്.
സിപിഐ പ്രതിനിധിയായതല തിരുവങ്ങാട് വാർഡിൽ രണ്ടു തവണ ജയിച്ച നിലവിലെ നഗരസഭ സ്ഥിരസമിതി അധ്യക്ഷ എൻ.രേഷ്മ ഇത്തവണ സിപിഎം സ്ഥാനാർഥിയായി അതേ വാർഡിൽ ജനവിധി തേടുന്നു. സിപിഐയിൽ നിന്ന് വാർഡ് ഏറ്റെടുത്താണ് സിപിഎം രേഷ്മയെ മത്സരിപ്പിക്കുന്നത്.
യുഡിഎഫിൽ മുസ്ലിം ലീഗ് നേതാവ് എ.കെ.ആബൂട്ടി ഹാജി, കോൺഗ്രസ് നേതാവ് എം.പി.അരവിന്ദാക്ഷൻ, മഹിളാ കോൺഗ്രസ് നേതാവ് എ.ഷർമിള തുടങ്ങിയവർ രംഗത്തുണ്ട്. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷും മത്സരിക്കുന്നു.
മൂന്നു മുന്നണികളും പുതുമുഖങ്ങൾക്കാണു പ്രാധാന്യം നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

