കോളയാട് ∙ കാട്ടുപോത്ത് ടൗണിൽ, പുള്ളിമാൻ കടയ്ക്കുള്ളിൽ; കോളയാട് ടൗണിൽ കാട്ടുമൃഗങ്ങൾ ഭീതി സൃഷ്ടിക്കുന്നു. ഇന്നലെ വൈകിട്ടാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്.
കണ്ണവം വന മേഖലയോടു ചേർന്നാണു കോളയാട് ടൗണുള്ളത്. തലശ്ശേരി–പേരാവൂർ സംസ്ഥാനപാതയോരത്ത് കോളയാട് ടൗണിലെ പഴയ സിനിമാ തീയറ്ററിനു സമീപത്താണ് മൂന്ന് കാട്ടുപോത്തുകൾ വന്നത്.
വാഹനത്തിരക്കേറിയ റോഡരികിൽ കാട്ടുപോത്തുകൾ എത്തിയത് അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് അവയെ തുരത്തി. രണ്ട് മണിക്കൂറിന് ശേഷമാണ് ടൗണിലെ കെവികെ ഹാർഡ് വെയർ ഷോപ്പിലേക്ക് പുള്ളിമാൻ അതിവേഗത്തിൽ ഓടിക്കയറിയത്.
ഈ പുള്ളിമാനും റോഡ് കുറുകെ കടന്നാണ് കടയിലേക്ക് ഓടിക്കയറിയത്. കടയിൽ ഉണ്ടായിരുന്നവർ പകച്ചു നിൽക്കുന്നതിനിടയിൽ പുള്ളിമാൻ തിരിച്ച് റോഡ് കടന്ന് കാട്ടിലേക്കു മടങ്ങി.
കാട്ടുപോത്തും മാനുകളും ടൗണിലേക്കും പാതയോരത്തും എത്തിയത് പുലി, കടുവ, ചെന്നായ തുടങ്ങിയ ക്രൂരമൃഗങ്ങൾ സമീപത്ത് ഉള്ളതുകൊണ്ടാകാം എന്നു നാട്ടുകാർ പറയുന്നു.
ഏതാനും ദിവസങ്ങളായി കാട്ടുപോത്തുകളും മാനുകളും ജനവാസ കേന്ദ്രങ്ങളോടും റോഡുകളോടും ചേർന്നുള്ള പ്രദേശങ്ങളിൽ തങ്ങുന്നത് മറ്റ് വന്യജീവികളെ ഭയന്നാകാനാണു സാധ്യതയെന്നു പ്രദേശവാസികൾ പറയുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

