കണ്ണൂർ ∙ പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.ശിവൻകുട്ടിക്കും നേരെ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഇന്നലെ വൈകിട്ട് 4ന് ഗസ്റ്റ് ഹൗസിൽനിന്ന് ഇ.പി.ജയരാജന്റെ ആത്മകഥ പ്രകാശനത്തിനു പോകുന്നതിനിടെ, പ്രഭാത് ജംക്ഷനിലാണു മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, ജില്ലാ സെക്രട്ടറി സൂരജ് പരിയാരം, അർജുൻ ചാലാട്, പ്രകീർത്ത് മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.കണ്ണൂരിൽനിന്നു കോഴിക്കോട്ടേക്കു പോകുന്നതിനിടെ വൈകിട്ട് 3.40ന് ദേശീയപാതയിൽ ചേംബർ ഓഫ് കൊമേഴ്സിനു മുന്നിലാണു മന്ത്രി വി.ശിവൻകുട്ടിയെ കരിങ്കൊടി കാട്ടിയത്.
ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ, ജില്ലാ സെക്രട്ടറി സി.എച്ച്.മുബാസ്, യാസീൻ കല്യാശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

