കണ്ണൂർ ∙ പൊലീസ് സേനയ്ക്കു കളങ്കം വരുത്തുന്നവരെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സെമിനാറിന്റെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കാൻ കേരളത്തിലെ പൊലീസിന് തടസ്സമില്ല. കേസ് അന്വേഷണത്തിൽ ഒരു ബാഹ്യ ഇടപെടലും ഉണ്ടാകുന്നില്ല.
പൊലീസിൽ നല്ലൊരു വിഭാഗം സർക്കാരിന്റെ കാഴ്ചപ്പാടിനനുസരിച്ച് നീതിയുക്തമായി പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ, ഒരു മാറ്റത്തിനും വിധേയരാകാത്ത ചെറിയൊരു വിഭാഗം ഇപ്പോഴും സേനയിലുണ്ട്. അവരാണ് ഇടയ്ക്ക് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നത്.
അത്തരക്കാരെ കണ്ടെത്തി പടിപടിയായി സേനയിൽ നിന്ന് ഒഴിവാക്കിവരികയാണ്. കഴിഞ്ഞ 9 വർഷത്തിനിടെ 140ൽ അധികം ഉദ്യോഗസ്ഥരെ ഇത്തരത്തിൽ ഒഴിവാക്കിയിട്ടുണ്ട്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, ഡിജിപി റാവാഡ ചന്ദ്രശേഖർ, എഡിജിപി പി.വിജയൻ, തിരുവനന്തപുരം റേഞ്ച് ഡിഐജി എസ്.അജിത ബീഗം, അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പ്രസംഗിച്ചു. ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ വികസനപ്രവർത്തനത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കു നൽകി നിർവഹിച്ചു.
രാവിലെ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ആധുനിക പൊലീസിങ്ങിനെക്കുറിച്ച് ഫയർ ആൻഡ് റെസ്ക്യു ഫോഴ്സസ് ഡയറക്ടർ ജനറൽ നിതിൻ അഗർവാളും പാനൽ ചർച്ചയുടെ ആമുഖം മുൻ ഡിജിപി ജേക്കബ് പുന്നൂസും അവതരിപ്പിച്ചു.
കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

