ചിറ്റാരിപ്പറമ്പ് ∙ ചെള്ളത്തുവയൽ ഭാഗത്തുനിന്നു ചിറ്റാരിപ്പറമ്പ് ടൗണിലൂടെ ഒഴുകി വട്ടോളി പുഴയിലേക്ക് എത്തുന്ന കൈത്തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് കാരണം ജനങ്ങൾ ദുരിതത്തിൽ. മാലിന്യം കെട്ടി നിന്ന് ദുർഗന്ധം വമിക്കുകയാണ്.
മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകാൻ ഉള്ള സൗകര്യം ഇല്ലാത്തതിനാൽ തോട് കര കവിഞ്ഞു ഒഴുകുന്നതും പതിവാണ്.
ഇത് വർഷങ്ങളായി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. വെള്ളം കെട്ടി നിൽക്കുന്നത് കാരണം വി.സി.ജാഫറിന്റെ വീടിന്റെ ചുറ്റുമതിലിനും ഭീഷണിയായിരിക്കുകയാണ്.
തോട് വൃത്തിയാക്കി ഇരു വശങ്ങളിലും ഭിത്തികൾ കെട്ടി തോട് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]