തളിപ്പറമ്പ് ∙ സീബ്രാലൈനിൽ സൈക്കിളിൽ റോഡ് കുറുകെ കടക്കുകയായിരുന്ന 9 വയസ്സുകാരനെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.
സൈക്കിളിലിടിച്ച ബൈക്ക് മുന്നോട്ട് പോയി മറിഞ്ഞു. തളിപ്പറമ്പ് ആലക്കോട് റോഡ് സയിദ് നഗറിൽ റോയൽ ഇംഗ്ലിഷ് മീഡിയം സ്കൂളിനു മുന്നിൽ ഇന്നലെ വൈകിട്ടാണ് കണ്ടുനിന്നവരെ നടുക്കിയ അപകടം.
റോയൽ ഇംഗ്ലിഷ് സ്കൂളിലെ 4ാം ക്ലാസ് വിദ്യാർഥിയും സിഎച്ച് റോഡിലെ കൊടിയിൽ ജസീമിന്റെ മകനുമായ ഹംദാനാണ് അപകടത്തിൽപെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിച്ചു.
സ്കൂൾ വിട്ടശേഷം വൈകിട്ട് 3.45ന് സ്കൂൾ ഗേറ്റിന് മുൻപിലുള്ള സീബ്രാലൈനിലൂടെ ഇരുവശത്തേക്കും നോക്കിയ ശേഷമാണ് സൈക്കിളിൽ കുട്ടി റോഡിൽ പ്രവേശിച്ചത്.
റോഡിന് മധ്യത്തിൽ എത്തിയപ്പോഴാണ് അമിതവേഗത്തിൽ 2 പേരുമായി എത്തിയ ബൈക്ക് സൈക്കിൾ ഇടിച്ചു തെറിപ്പിച്ചത്. തെറിച്ചുവീണ ഹംദാൻ പെട്ടെന്ന് തന്നെ ചാടി എഴുന്നേൽക്കുന്നതും വിഡിയോയിൽ കാണാം.
അപകടം കണ്ട് സമീപത്തെ കടയിലുണ്ടായിരുന്ന ഒരാളാണ് ഹംദാനെ എടുത്തുകൊണ്ട് വന്നത്.
റോഡിന് മധ്യത്തിൽ വീണ കുട്ടിയുടെ തൊട്ടടുത്തുകൂടി ഒരു സ്കൂട്ടർ കടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടറിന് പിന്നാലെ എത്തിയ മറ്റൊരു ബൈക്ക് ഹംദാന്റെ തൊട്ടടുത്തെത്തി സഡൻ ബ്രേക്കിട്ട് നിൽക്കുകയായിരുന്നു.
മംഗര സ്വദേശിയായ 18 വയസ്സുകാരനാണ് ബൈക്ക് ഓടിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]