
തലശ്ശേരി ∙ ജൂബിലി റോഡിൽ അഴുക്കുചാൽ തുറന്നു കിടക്കുന്നത് വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതമാകുന്നതായി പരാതി. സ്ലാബിടാതെ കിടക്കുന്ന ഓവുചാലിനകത്ത് വാഴവച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
സ്വകാര്യ ആശുപത്രിക്കു സമീപത്തെ അഴുക്കുചാൽ കുത്തിപ്പൊളിച്ച് ഇതിനടിയിലൂടെ കുടിവെള്ള പൈപ്പിട്ട് മൂടിയതിനെത്തുടർന്ന് വെള്ളം ഒഴുകിപ്പോകാതിരിക്കുകയും മഴയിൽ പ്രദേശത്തെ കടകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
തുടർന്ന് നഗരസഭാ തൊഴിലാളികൾ എത്തി മണ്ണ് മാറ്റിയപ്പോഴാണ് അഴുക്കുചാലിന്റെ സ്ലാബ് ഉൾപ്പെടെ കുത്തിപ്പൊളിച്ച് ഇതിനടിയിലൂടെ കുടിവെള്ള പൈപ്പ് സ്ഥാപിച്ചത് കാണുന്നത്. മണ്ണ് എടുത്തുമാറ്റിയപ്പോഴുള്ള കുഴി അടയ്ക്കാനോ അഴുക്കുചാലിന്റെ അരികുകെട്ടി സ്ലാബ് ഇടാനോ അധികൃതർ നടപടി എടുത്തിട്ടില്ല.
അഴുക്കുചാലിന് സ്ലാബിടാത്തതിനാൽ ഇതുവഴി നടന്നു പോവാൻ പോലും സാധിക്കുന്നില്ലെന്ന് മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഷർമ്മിള നഗരസഭ സെക്രട്ടറിക്കു പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]