
കൂറ്റൻ മരം കടപുഴകി വീണു; വീട് തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലശ്ശേരി ∙ കതിരൂർ വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപം കൂറ്റൻ മരം കടപുഴകി വീണ് വീട് തകർന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ പുതിയ പുരയിൽ ജയലക്ഷ്മിയുടെ ഓട് മേഞ്ഞ വീടിന് മുകളിലാണ് മരം വീണത്. വീടിന്റെ മേൽക്കൂരയും അടുക്കള ഭാഗവും തകർന്നു. അപകടം നടക്കുമ്പോൾ നാലു പേർ വീട്ടിൽ ഉണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഇവർ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി.