
കണ്ണൂർ ജില്ലയിൽ ഇന്ന് (04-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പയ്യന്നൂർ ∙ പയ്യന്നൂർ കോ- ഓപ്പറേറ്റീവ് എജ്യുക്കേഷനൽ സൊസൈറ്റിയുടെ കീഴിലുള്ള മാടായി കോളജിൽ മാനേജ്മെന്റ് സീറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബികോം, ബിബിഎ, ബിഎ ഇംഗ്ലിഷ്, ബിഎ ഹിസ്റ്ററി, ബിഎ മലയാളം, ബിഎസ്സി മാത്സ് എന്നീ കോഴ്സുകളിലാണു പ്രവേശനം. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ സൊസൈറ്റിയുടെ പയ്യന്നൂർ ഓഫിസുമായി ബന്ധപ്പെടണം. 04985 203083, 9747402988.
തെങ്ങിൻതൈ വിതരണം
പയ്യന്നൂർ ∙ നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരം 50 ശതമാനം സബ്സിഡി നിരക്കിൽ സർക്കാർ ഫാമിൽ ഉൽപാദിപ്പിച്ച ഡബ്ല്യുസിടി തെങ്ങിൻതൈകൾ വിതരണം പയ്യന്നൂർ കൃഷിഭവനിൽ ആരംഭിച്ചു. 50 രൂപയാണു വില. നികുതി രസീതു ഹാജരാക്കി തൈകൾ കൈപ്പറ്റണമെന്നു കൃഷി ഓഫിസർ അറിയിച്ചു.
അധ്യാപക ഒഴിവ്
പയ്യന്നൂർ ∙ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് 10നു സ്കൂൾ ഓഫിസിൽ നടക്കും.
കോറോം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ്, ഹിന്ദി, ഗണിതശാസ്ത്രം അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30നു സ്കൂൾ ഓഫിസിൽ.
പെരുമ്പ ∙ ജിഎംയുപി സ്കൂളിൽ യുപി വിഭാഗം സംസ്കൃതം പാർട്ടൈം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 11നു സ്കൂൾ ഓഫിസിൽ.
മാട്ടൂൽ ∙ ജിഎംഎൽപി സ്കൂളിൽ എൽപിഎസ്എ പാർട്ട് ടൈം അറബിക് എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10ന്.
ഇന്ന് എൻപിഎസ് റജിസ്ട്രേഷൻ ഇല്ല
കണ്ണൂർ ∙ ജില്ലാ ട്രഷറിയിൽ ഇന്ന് എൻപിഎസ് റജിസ്ട്രേഷൻ നടപടികൾ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു.
തോട്ടം തൊഴിലാളി ക്ഷേമനിധി:അപ്ഡേറ്റ് ചെയ്യണം
∙ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായവരും അംഗത്വം മുടങ്ങിയ പെൻഷൻകാർ ഒഴികെയുള്ളവരും ജൂലൈ 31ന് അകം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 8547655339
റെസ്ക്യു ഗാർഡ് നിയമനം
കണ്ണൂർ ∙ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ ഫിഷറീസ് വകുപ്പ് ജൂൺ 9 മുതൽ ജൂലൈ 31 വരെ കടൽ രക്ഷാപ്രവർത്തനത്തിന് ദിവസവേതനാടിസ്ഥാനത്തിൽ ഗാർഡുമാരെ നിയമിക്കുന്നു.ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നാളെ ഉച്ചയ്ക്ക് 2ന് അഭിമുഖം. ഫോൺ: 9496007039.
മത്സ്യത്തൊഴിലാളി ക്ഷേമനിധി:മസ്റ്ററിങ് ചെയ്യണം
കണ്ണൂർ∙ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി, വിധവ പെൻഷൻ കൈപ്പറ്റുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ പെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിങ് നടത്തണമെന്ന് മത്സ്യ ബോർഡ് മേഖലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 0497 2734587.
കംപ്യൂട്ടർ കോഴ്സ്
പിലാത്തറ റീച്ച് ഫിനിഷിങ് സ്കൂളും കേരള സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന പിജിഡിസിഎ, ഡിസിഎ, ഡേറ്റ എൻട്രി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 9496015018.
പിജിഡിസിഎ, ഡിസിഎ
സി-ഡിറ്റ് താഴെചൊവ്വ കംപ്യൂട്ടർ പഠനകേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്സുകളുടെ ആദ്യ ബാച്ചിലേക്ക് ജൂൺ ഏഴുവരെ അപേക്ഷിക്കാം. ഫോൺ: 9947763222
ആധാർ അപ്ഡേഷൻ
കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻകാർ ഒഴികെയുള്ള അംഗങ്ങൾ ആധാർ അപ്ഡേഷൻ നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ജൂലൈ 31ന് അകം ചെയ്യണം. ഫോൺ: 0497 2706806.