
കണ്ണൂർ ജില്ലയിൽ ഇന്ന് (04-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് ഒഴിവ്
∙ജില്ലാ പഞ്ചായത്തിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ നാളെ രാവിലെ 11നു ജില്ലാപഞ്ചായത്ത് ഓഫിസിലെത്തണം.
നെറ്റ് പരീക്ഷാ പരിശീലനം
∙മാനവിക വിഷയങ്ങളിൽ യുജിസി നെറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കു കണ്ണൂർ സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പരിശീലനം നൽകുന്നു. റജിസ്ട്രേഷൻ തുടരുന്നു. ഫോൺ: 04972703130.
അസി. പ്രഫസർ നിയമനം
∙ഏഴോം നെരുവമ്പ്രം ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 12നു രാവിലെ 10 മണിക്കു കൊമേഴ്സ്, ഉച്ചയ്ക്ക് 2നു മാത്തമാറ്റിക്സ്, ഹിന്ദി, 13ന് ഉച്ചയ്ക്ക് 2നു മലയാളം, ഇലക്ട്രോണിക്സ്, 14നു രാവിലെ 10ന് ഇംഗ്ലിഷ്, ജേണലിസം, 15നു രാവിലെ 10ന് കംപ്യൂട്ടർ സയൻസ്, 15നു രാവിലെ 11നു കംപ്യൂട്ടർ പ്രോഗ്രാമർ എന്നീ വിഷയങ്ങളിലേക്ക് അഭിമുഖം. ഫോൺ: 8547005059.
സൗജന്യ ശിൽപശാല
തലശ്ശേരി ∙ കെൽട്രോൺ നോളജ് സെന്ററിൽ 15നും 16നും വനിതകൾക്കു ഡിപ്ലോമ ഇൻ മോണ്ടിസറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ ഭാഗമായി സൗജന്യ ശിൽപശാല നടത്തുന്നു. ഫോൺ: 9072592416, 9072592424.
അധ്യാപക നിയമനം
തലശ്ശേരി ∙ ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഉർദു, ഫൗണ്ടേഷൻ ഓഫ് എജ്യുക്കേഷൻ, പെർഫോമിങ് ആർട്സ്, ഫൈൻ ആർട്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖേന റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ 14ന് 4നകം കോളജ് ഓഫിസിൽ ലഭിക്കണം. 0490 2320227.
അപേക്ഷിക്കാം
∙ കണ്ണൂർ ഗവ.വനിതാ ഐടിഐയിൽ ഐഎംസി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി, മൈക്രോസോഫ്റ്റ് ഓഫിസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി, കോഴ്സുകളായ മൈക്രോസോഫ്റ്റ് എക്സൽ, സർട്ടിഫൈഡ് കോഴ്സായ ജിഎസ്ടി റിട്ടേൺ ഫയലിങ്ങ് എന്നിവയിലേക്കു പ്രവേശനം ആരംഭിച്ചു. ഫോൺ: 9745479354.
∙ കണ്ണൂർ ഗവ.വനിതാ ഐടിഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ– 9562680168.
സീറ്റ് ഒഴിവ്
തോട്ടട ∙ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ 8ാം ക്ലാസിൽ ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ–9400006494, 9446973178.