
കണ്ണൂർ ജില്ലയിൽ ഇന്ന് (04-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ വയക്കര സ്കൂൾ, കുടവംകുളം, വയക്കര ജംക്ഷൻ, ചരൽകൂടം, ഉമ്മറപ്പൊയിൽ, ഉമ്മറപ്പൊയിൽ എയർടെൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 3 വരെ വൈദ്യുതിവിതരണം മുടങ്ങും.
∙ മയ്യിൽ കൃപ ട്രാൻസ്ഫോമർ പരിധി (ഹെൽത്ത് സെന്റർ ഉൾപ്പെടുന്ന ഭാഗം): 9.00–1.00.
∙കൊളച്ചേരി ആലിൻകീഴിൽ, ജമീല വുഡ്, ഗാലക്സ്, അശോക ഫാഷൻ, ടാക്, മാഗ്നറ്റ്, കൈരളി, പെർഫെക്ട് ബോർഡ്: 8.30–5.00,
∙ കുമ്മായക്കടവ് ട്രാൻസ്ഫോമർ പരിധി: 11.30–3.00.
പരിശീലന ക്യാംപ്
കണ്ണൂർ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 6 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 8ന് അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാംപ് ആരംഭിക്കും. റജിസ്ട്രേഷൻ ഫീസ് 1000 രൂപ. 9605004563.
കൂടിക്കാഴ്ച 6ന്
കണ്ണൂർ∙ തളിപ്പറമ്പ് ജാമിഅ ഖുവ്വത്തുൽ ഇസ്ലാം അൽ അറബിയ്യയിൽ അൽ അസ്ഹരി, കാമിൽ അസ്ഹരി കോഴ്സുകളിലേക്കുള്ള കൂടിക്കാഴ്ച 6ന് രാവിലെ 9 മുതൽ കോളജ് ഓഫിസിൽ നടക്കും.
ഒഴിവ് ഫാർമസിസ്റ്റ്
പെരിങ്ങോം ∙ പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. 7ന് രാവിലെ 10ന് പെരിങ്ങോം താലൂക്ക് ആശപത്രിയിൽ ഇന്റർവ്യൂവിന് എത്തണം. 04985–236215.