കണ്ണൂർ∙ ക്വാണ്ടം സയൻസ് സെഞ്ചറി ആഘോഷത്തിന്റെ ഭാഗമായി ക്വാണ്ടം സയൻസിന്റെ പ്രസക്തി വിളിച്ചോതി കേരള ശാസ്ത്ര സാഹിത്യ പരിഷത് സയൻസ് പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം- ക്വാണ്ടം പൂച്ച കണ്ണൂരിലെത്തുന്നു. കൃഷ്ണമേനോൻ സ്മാരക ഗവ വനിതാ കോളജ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 13 മുതൽ 17 വരെ രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം.
ഗാസ യുദ്ധഭൂമിയിൽ സേവനത്തിനെത്തിയ ഡോ. എസ്.എസ്.സന്തോഷ് കുമാർ പകർത്തിയ ചിത്രങ്ങളടങ്ങുന്ന ഗാസ ഫോട്ടോ പ്രദർശനം, ദിനേഷ് കുമാർ തെക്കുമ്പാട് ഒരുക്കുന്ന ആക്ടിവിറ്റി സെന്റർ തുടങ്ങിയവയും പ്രദർശനത്തോട് അനുബന്ധിച്ച് ഉണ്ടാകും.
കോളജിലെ ക്യാംപസ് ശാസ്ത്ര സമിതിയുടെ നേതൃത്വത്തിൽ കോളജിനെ ക്വാണ്ടം ക്യാംപസ് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.കോളജ് ഗേറ്റിൽ ക്വാണ്ടം പൂച്ചയുടെ ത്രിമാന രൂപം സ്ഥാപിച്ചു.
ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട ചുമർച്ചിത്രങ്ങളും തയാറാക്കി.
ചുമർച്ചിത്ര രചനയ്ക്ക് യദുനാഥ് പേരാവൂർ, അമൽ വേളം, എ.വി.വിനായക്, റിയ മുഴക്കുന്ന്, എൻ.ശിവാനി, സിന്ധു, എം.ആര്യനന്ദ, പി.പി.അലീന, എൻ.ആര്യ, ലോലിത, എം.ദിവാകരൻ, ബിജു നിടുവാലൂർ, കോളജ് പ്രിൻസിപ്പൽ ഡോ.കെ.ടി.ചന്ദ്രമോഹനൻ, ഡോ.പി.എച്ച്.ഷാനവാസ്, ഡോ. എം.സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
5 ദിവസങ്ങളിലായി മൊത്തം ഏഴായിരത്തോളം പേർക്ക് പ്രദർശനം കാണാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ സൗകര്യം ഉണ്ടാകും.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും റജിസ്ട്രേഷൻ നടന്നത്. കെ.വി.സുമേഷ് എംഎൽഎ ചെയർമാനായുള്ള കോളജ് സുവർണ ജുബിലി സംഘടകസമിതിയും ക്യാംപസ് ശാസ്ത്ര സമിതിയും കണ്ണൂർ ജില്ലാ യുവ സമിതിയും ചേർന്നാണ് മുന്നൊരുക്കങ്ങൾക്കു നേതൃത്വം നൽകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

