കണ്ണൂർ ∙ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്റെ പരാതിയിൽ കേസെടുത്തു. ‘സിന്നു സിന്നു സെഡ്’ എന്ന ഫെയ്സ്ബുക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.
2022ൽ വാഹനാപകടത്തിൽ പരുക്കു പറ്റിയ ഫോട്ടോ ഉപയോഗിച്ചാണ് പ്രചാരണം. ‘കട്ടിലിനിടയിൽ പോകരുതെന്ന് പറഞ്ഞതല്ലേ ജയരാജേട്ടാ’ എന്ന കുറിപ്പോടെയാണ് ഫോട്ടോ ഷെയർ ചെയ്തത്.
അപകീർത്തിയും സമൂഹത്തിൽ ലഹളയും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം പ്രകോപനമുണ്ടാക്കുന്ന പ്രവൃത്തി ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ചുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.വി.ഷാജി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]