ഇരിട്ടി ∙ മലയോര മേഖലയിൽ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്.
വനത്തിൽ അതിശക്തമായ മഴ പെയ്യുന്നതാണ് ബാവലിപ്പുഴ കരകവിയാൻ കാരണമെന്നാണ് കരുതുന്നത്. വിവിധ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
പാലപ്പുഴ പാലത്തിൽ വെള്ളം കയറി. കൊമ്പൻ പാറയിൽ മതിൽ ഇടിഞ്ഞ് വീട്ടു മുറ്റത്തെ കിണർ തകർന്നു.
ചൊവ്വാ വൈകിട്ട് മുതൽ ഇരിട്ടി, ആലക്കോട്, ശ്രീകണ്ഠപുരം ഉൾപ്പെടെ മലയോര മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. നേരം പുലർന്ന ശേഷമാണ് അൽപം ശമനമുണ്ടായത്.
അതേസമയം, കണ്ണൂർ നഗരം ഉൾപ്പെടെയുള്ള തീരദേശ മേഖലയിൽ മഴയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]