കണ്ണൂർ∙ തിരുവോണമിങ്ങെത്തി. ഇന്ന് പൂരാടം.
നാളെ ഉത്രാടപ്പാച്ചിൽ. അത്തം ഒന്നിനു തുടങ്ങിയ ഓണാഘോഷങ്ങളുടെ കലാശക്കൊട്ടാണ് ഇനിയുള്ള നാളുകളിൽ.
സദ്യയ്ക്കുള്ള സാധനങ്ങളും ഗംഭീരപൂക്കളം തീർക്കാനുള്ള പൂവും വാങ്ങാനുള്ള പാച്ചിലാണ് നാളെ. മഴയൊന്നു മാറി മാനം തെളിഞ്ഞതോടെ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു.
പൂരാടം.. ഉത്രാടം..
കണ്ണടച്ചുതുറക്കും പോലെ തിരുവോണമിങ്ങെത്തി.ഓഫിസുകളിലെല്ലാം ഇന്നലെ പൊടിപൊടിക്കുന്ന ഓണാഘോഷമായിരുന്നു.
കലക്ടറേറ്റിലും സർക്കാർ ഓഫിസുകളിലുമെല്ലാം ആഘോഷം തകതെയ് തകതെയ് പാടിക്കൊണ്ടായിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തിയ പൂക്കള മത്സരത്തിൽ വാശിയോടെയാണ് എല്ലാവരും പങ്കെടുത്തത്.
കണ്ണൂർ താലൂക്ക് ഓഫിസിൽ ഓപ്പറേഷൻ സിന്ദൂറിനെ ഓർമിപ്പിക്കുന്ന മെഗാ പൂക്കളമാണു തീർത്തത്. കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും മെഗാ പൂക്കളമുണ്ടായിരുന്നു.
മാർഗനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്
∙ ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ഭക്ഷണവും പാനീയവും വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. പാനീയങ്ങൾ ശുദ്ധജലത്തിലാണ് തയാറാക്കുന്നതെന്ന് ഉറപ്പാക്കണം.
പാനീയങ്ങൾ വിതരണം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം.
വിതരണം ചെയ്യുന്നവർ കയ്യുറ ധരിച്ചിരിക്കണം. ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്ന കമ്മിറ്റി ഭാരവാഹികൾ അതതു സ്ഥലത്തെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.
മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]