തളിപ്പറമ്പ്∙ ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റോപ്പിൽ യാത്രക്കാരുടെ തലയ്ക്ക് മുകളിൽ അപകട ഭീഷണിയുയർത്തി തുരുമ്പെടുത്ത സിസിടിവി ക്യാമറയും ഇരുമ്പ് തൂണും.
തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് മുൻപിൽ കണ്ണൂർ ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ നിർത്തുന്ന സ്റ്റോപ്പിലാണ് അടിഭാഗം ദ്രവിച്ച് ചെരിഞ്ഞുകൊണ്ടിരിക്കുന്ന സിസിടിവി ക്യാമറ തൂൺ യാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്.
ഇതിന്റെ സമീപത്തൂള്ള വൈദ്യുതി തൂണിൽ ഒരു നേരിയ പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടിവച്ചതിന്റെ ഉറപ്പിലാണ് ഇപ്പോൾ ഇത് നിൽക്കുന്നത്. ഏത് നിമിഷവും ഇവിടെ ബസ് കാത്ത് നിൽക്കുന്നവരുടെ ദേഹത്തേക്ക് വീഴുന്ന അവസ്ഥയാണ് ഈ തകരാറിലായ ക്യാമറയും തൂണും.
നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കേടായതോടെയാണ് ഇവ ആരും തിരിഞ്ഞ് നോക്കാതായത്.
ക്രമേണ ഈ ക്യാമറ സ്ഥാപിച്ച ഇരുമ്പ് തൂണിന്റെ അടിഭാഗം ദ്രവിച്ച് ഒടിയുകയായിരുന്നു. പ്രവർത്തന രഹിതമായ 2 ക്യാമറകളാണ് ഈ തൂണിൽ ഉളളത്.
തൂൺ ആളുകൾ പോകുന്ന വഴിയിലേക്ക് ചെരിഞ്ഞതോടെയാണ് ആരോ കയർ കൊണ്ട് കെട്ടിവച്ചത്. ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനർ നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയെങ്കിലും ഇതിനോട് ചേർന്നുള്ള ക്യാമറ തൂൺ നീക്കിയിട്ടില്ല.
ഇവിടെ ബസ് കാത്ത് നിൽക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ അപകടം സംഭവിക്കാവുന്ന അവസ്ഥയാണിപ്പോൾ.v … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]