
ഇരിട്ടി ∙ പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റുന്നതിലും മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിലും അധികൃതർ അനാസ്ഥ കാട്ടുന്നതായി ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ ആക്ഷേപം.
തില്ലങ്കേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ 5 മാസം മുൻപ് മുറിച്ചിട്ട കൂറ്റൻ മരം ഇതുവരെ നീക്കം ചെയ്തില്ലെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പി.
ശ്രീമതിയുടെ പരാതി. സാമൂഹിക വനവൽക്കരണ വിഭാഗം കണക്കാക്കിയ വില 50,000 രൂപയാണ്.
പക്ഷേ 10,000 രൂപയ്ക്കുപോലും എടുക്കാൻ ആളില്ലെന്നതാണ് സ്ഥിതി. മരങ്ങൾ പഞ്ചായത്തിന്റെ അധീനതയിൽ മാറ്റിസൂക്ഷിക്കണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
എന്നാൽ ഇത് സൂക്ഷിക്കാൻ പറ്റിയ സ്ഥലം പഞ്ചായത്തിന്റെ അധീനതയിലില്ല. കൃത്യമായി യോഗം ചേരാത്ത ജില്ലാ മരംമുറി സമിതിയും ഉദ്യോഗസ്ഥരും ഇതിന് ഉത്തരവാദികളാണെന്ന് വിഷയത്തിൽ ഇടപെട്ട് സംസാരിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.
വേലായുധൻ പറഞ്ഞു.
1,40000രൂപ വിലയിട്ട മരം 8000 രൂപയ്ക്ക് ലേലം ചെയ്ത കാര്യം തഹസിൽദാർ യോഗത്തിന്റെ ശ്രദ്ധയിൽപെടുത്തി.
തില്ലങ്കേരി-കാക്കയങ്ങാട് റോഡിലും കാക്കയങ്ങാട് ടൗണിലുമുള്ള വെള്ളക്കെട്ട്, ഓവുചാൽ ശുചിയാക്കി പരിഹരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. അമ്പായത്തോട് ബോയ്സ് ടൗൺ റോഡ് വീതികൂട്ടി നവീകരിക്കുന്ന 41.6 കോടിയുടെ പ്രവൃത്തിക്ക് കിഫ്ബി അംഗീകാരം നൽകിയതായും വീതികൂട്ടുന്നതിനായി വനം വകുപ്പ് 0.4 ഹെക്ടർ ഭൂമി വിട്ടുനൽകിയതായും കെആർഎഫ്ബി എൻജിനീയർ ബി.
സജിത്ത് യോഗത്തെ അറിയിച്ചു. അടുത്ത ഉത്സവ സീസൺ ആരംഭിക്കുന്നതിനു മുൻപ് മണത്തണ–കൊട്ടിയൂർ റോഡ് 10.5 മീറ്റർ വീതിയിൽ വികസിപ്പിച്ച് ഓവുചാൽ നിർമിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കിയതായും ഉടൻ നടപ്പിലാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും തഹസിൽദാർ പറഞ്ഞു.
മാടത്തിൽ-കീഴ്പള്ളി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് പ്രതിനിധി വിപിൻ തോമസ് ആവശ്യപ്പെട്ടു.
വിളക്കോട് അയ്യപ്പൻകാവ് റോഡിന്റെ തകർച്ചയും കുയിലൂർ-പഴശ്ശി പ്രോജക്ട് റോഡിന്റെ ശോച്യാവസ്ഥയും യോഗത്തിൽ ചർച്ചയായി. ആനമതിൽ നിർമാണം ഉടൻ ആരംഭിക്കണമെന്നും ആറളം ഫാം റോഡിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
ലഹരി വിൽപന തടയാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, കെ. മുഹമ്മദലി, പി.സി.രാമകൃഷ്ണൻ, പി.കെ.ജനാർദനൻ, തോമസ് തയ്യിൽ, പി.പി.ദിലീപ് കുമാർ, വിപിൻ തോമസ്, കെ.പി.ഷാജി, പി.എ.മുഹമ്മദ് ജസീർ എന്നിവർ പങ്കെടുത്തു.
വികസന സമിതി യോഗത്തിൽ ഉയരുന്ന പരാതികൾക്ക് കൃത്യമായി മറുപടി പറയാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ എത്താത്തത് യോഗത്തിൽ വിമർശനത്തിന് ഇടയാക്കി.
ഇരിട്ടി, മട്ടന്നൂർ നഗരസഭ അധ്യക്ഷരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കാത്തതും ചർച്ചയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]