
ന്യൂമാഹി ∙ സമീപപ്രദേശങ്ങളിൽ റെയിൽവേ മേൽപാലം അനുവദിച്ച് നിർമാണം പുരോഗമിക്കുകയും പൂർത്തിയാക്കുകയും ചെയ്യുമ്പോൾ പെരിങ്ങാടി റെയിൽവേ ഗേറ്റ് മേൽപാലം ആവശ്യം അവഗണിക്കപ്പെടുന്നു. കൂത്തുപറമ്പ്, പെരിങ്ങത്തൂർ മേഖലകളിൽ നിന്നും ചൊക്ലിയിൽ നിന്നും ന്യൂമാഹി വഴി ദേശീയപാതയിൽ എത്തിച്ചേരുന്ന താഴെ ചൊക്ലി–സ്പിന്നിങ് മിൽ– പെരിങ്ങാടി റോഡിനാണ് റെയിൽവേ ദീർഘ നേരം കുരുക്ക് വീഴ്ത്തുന്നത്.
തലശ്ശേരി– മാഹി ബൈപാസിൽ ഏക സിഗ്നൽ പോസ്റ്റ് കടന്ന് മാഹിയിൽ എത്താനുള്ള റോഡിൽ ആണ് പെരിങ്ങാടി റെയിൽവേ ഗേറ്റ് ഉള്ളത്.
ഫലത്തിൽ ബൈപാസ് വഴി വൻ തോതിൽ ചെറുതും വലുതുമായ വാഹനങ്ങൾ മാഹിപ്പാലം എത്താൻ പെരിങ്ങാടി റോഡ് വഴി എത്തുമ്പോൾ ആണ് അര മണിക്കൂർ വരെ നീളുന്ന ഗതാഗതക്കുരുക്ക് വരുന്നത്. നാട്ടുകാരുടെ പൊതു ആവശ്യം ചർച്ചകളിലൂടെ യാഥാർഥ്യമാക്കാനുള്ള നേതൃത്വം ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും നടത്തണം എന്ന ആവശ്യം ശക്തമാവുകയാണ്. ജനകീയ കമ്മിറ്റികളും സജീവമാണ്.
ഇനി പ്രശ്നം പരിഹാരം മാത്രമാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]