
തലശ്ശേരി ∙ ബസ് ഉടമ – തൊഴിലാളി സംഘടനകൾ എഎസ്പി: പി.ബി.കിരണിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ കാറ്റിൽപറത്തി ഒരു വിഭാഗം തൊഴിലാളികൾ വാട്സാപ്പിലൂടെ സമര പ്രഖ്യാപനം നടത്തിയതോടെ ഇന്നലെയും തലശ്ശേരിയിൽ ഒട്ടേറെ ബസുകൾ ഓടിയില്ല. ഒടുവിൽ ഡിവൈഎഫ്ഐയും പൊലീസും രംഗത്തിറങ്ങിയതോടെ ഏതാനും ബസുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തി.
വാട്സാപ്പിലൂടെ വ്യാജസന്ദേശം നൽകി ബസ് സർവീസ് തടസ്സപ്പെടാൻ ഇടയാക്കിയെന്നതിന്റെ പേരിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
4 പേർക്കെതിരെ കേസെടുത്തു. ഇന്ന് മുഴുവൻ ബസുകളും സർവീസ് നടത്തുമെന്ന് ബസ് ഉടമസ്ഥരുടെ സംഘടനയും തൊഴിലാളി യൂണിയനുകളും അറിയിച്ചു.
രാവിലെ ബസ് എടുക്കാനെത്തിയവരെ തൊഴിലാളികളുടെ വാട്സാപ് കൂട്ടായ്മയിലൂടെ ഭീഷണിപ്പെടുത്തി മടക്കി അയച്ചതായി യൂണിയൻ നേതാക്കൾ പറഞ്ഞു. രാവിലെ സ്റ്റാൻഡിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു.
ഇടപെട്ട് ഷാഫി പറമ്പിൽ
തലശ്ശേരിയിൽ എത്തിയ ഷാഫി പറമ്പിൽ എംപി കലക്ടറെയും പൊലീസ് കമ്മീഷണറെയും ബന്ധപ്പെട്ടു യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
ഗതാഗത മന്ത്രിയുടെ ഓഫിസിൽ വിളിച്ചു കൂടുതൽ കെഎസ്ആർടിസി ബസുകൾ വിവിധ റൂട്ടുകളിലേക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ബസ് ജീവനക്കാരുടെ പണിമുടക്കിലും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിയാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ചും യുഡിഎഫ് പ്രവർത്തകർ ഇന്നലെ പെരിങ്ങത്തൂരിൽ ധർണ നടത്തി.
ഓടാത്ത ബസുകൾക്കെതിരെ നടപടി: എഎസ്പി
തലശ്ശേരി ∙ ഓടാത്ത ബസുകൾക്കെതിരെ പൊലീസും ആർടിഒയും ചേർന്ന് കർശന നടപടി സ്വീകരിക്കുമെന്ന് എഎസ്പി: പി.ബി.കിരൺ അറിയിച്ചു.
യൂണിയനുകളുടെ പിന്തുണയില്ലാത്ത ചിലർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത്തരത്തിൽപെട്ട
4 പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 2 പേരെ അറസ്റ്റ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]