
കാറ്റും മഴയും: മരം വീണ് വൈദ്യുതലൈനുകൾ തകർന്നു; ഗതാഗതം തടസ്സപ്പെട്ടു
ശ്രീകണ്ഠപുരം, ഇരിക്കൂർ ∙ കാറ്റിലും മഴയിലും മരങ്ങൾ പൊട്ടി വീണു. ശ്രീകണ്ഠപുരത്തിനടുത്തു തൃക്കടമ്പിൽ സംസ്ഥാനപാതയിലേക്ക് മരം പൊട്ടി വീണു വൈദ്യുതലൈൻ തകർന്നു. മണിക്കൂറുകളോളം വാഹനഗതാഗതം നിലച്ചു.
പരിപ്പായി അണക്കെട്ടിനു സമീപം ലൈനിൽ മരം വീണു. കൊയ്യം ഹൈസ്കൂൾ ജംക്ഷൻ പാറക്കാടി ലൈനിൽ മരം വീണു വൈദ്യുതി മുടങ്ങി.
അഡൂർ വളവിൽ മൺതിട്ടയും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണ നിലയിൽ.
കനത്തമഴയിൽ ശ്രീകണ്ഠപുരം-മയ്യിൽ റോഡിൽ അഡൂർ വളവിൽ മൺതിട്ടയും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണു ഗതാഗതം നിലച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
25 അടിയിലേറെ ഉയരവും 20 അടി വീതിയുമുള്ള മൺതിട്ടയും കൂറ്റൻ മരങ്ങളും ഉൾപ്പെടെ റോഡിലേക്കു പതിക്കുകയായിരുന്നു.മരം വീണു വൈദ്യുത തൂണും ലൈനും തകർന്നു. ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]