തളിപ്പറമ്പ് ∙ നഗരസഭയിലെ ഞാറ്റുവയലിൽ താമസിക്കുന്ന നസ്റിയ അബ്ദുല്ലയ്ക്ക് (49) വോട്ടവകാശം വിനിയോഗിക്കണമെങ്കിൽ ബിഹാറിലേക്കു പോകേണ്ടിവരും! ഏറ്റവും ഒടുവിലത്തെ വോട്ടർപട്ടിക പുറത്തുവന്നപ്പോഴാണ് നസ്റിയയുടെ വോട്ട് ബിഹാറിലേക്കു മാറ്റിയെന്ന വിവരമറിഞ്ഞത്.
മണ്ഡലത്തിലെ വോട്ടർപട്ടിക പരിശോധിച്ച മുസ്ലിം ലീഗ് പ്രവർത്തകർ നസ്റിയയുടെ പേരു കാണാതെവന്നപ്പോഴാണ് കുടുംബത്തെ സമീപിച്ചത്.
വോട്ടു മാറ്റാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ, തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിൽ പരതി. അപ്പോഴാണ് ബിഹാറിലെ സസാരം മണ്ഡലത്തിലേക്കു വോട്ട് മാറ്റിയതായി കണ്ടെത്തിയത്.
ബിഎൽഒയും ഇക്കാര്യം അറിഞ്ഞിട്ടില്ലത്രെ. ഇതുവരെ തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ സ്കൂളിലെ ബൂത്തിലാണ് നസ്റിയ വോട്ട് ചെയ്തിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

