കണ്ണൂരിൽ കാട്ടാന കറവപ്പശുവിനെ ചവിട്ടിക്കൊന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി(കണ്ണൂർ)∙ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ പുഴ തുരുത്തിൽ പുല്ല് തിന്നാനായി കെട്ടിയിട്ടിരുന്ന കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഇന്നലെ രാവിലെയാണ് സംഭവം. വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുരയിൽ പൗലോസിന്റെ പശുവാണ് ചത്തത്. വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയിട്ട 3 പശുക്കളിൽ ഒരെണ്ണമാണ് ആക്രമിക്കപ്പെട്ടത്.
മറ്റു 2 പശുക്കൾ കയർ പൊട്ടിച്ചു ഉടമസ്ഥന്റെ വീട്ടിൽ എത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി.പ്രകാശന്റെ നേതൃത്വത്തിൽ വനപാലകർ പരിശോധന നടത്തി കാട്ടാനയാണ് ആക്രമിച്ചതെന്നു സ്ഥിരീകരിച്ചു. എടൂർ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ആറളം ഫാം കൃഷിയിടത്തോടു ചേർന്നുള്ള പ്രദേശമാണ് വട്ടപ്പറമ്പ്.