അഞ്ചരക്കണ്ടി ∙ തട്ടാരി ജംക്ഷനിൽ ഗതാഗതക്കുരുക്കും അപകടവും പതിവാകുന്നു. ജംക്ഷനിൽ ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. ഒരു മാസത്തിനിടെ ഇവിടെ പതിനഞ്ചോളം അപകടങ്ങളുണ്ടായി.
രാത്രിയും പുലർച്ചെയുമാണ് മിക്ക അപകടവും സംഭവിച്ചത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്നതോ അവിടെ നിന്ന് തിരിച്ചു വരുന്നതോ ആയ വാഹനങ്ങളാണ് മിക്കവാറും അപകടത്തിൽ പെടുന്നത്.
ദൂരെനിന്ന് വരുന്ന യാത്രക്കാർ ഇവിടെ എത്തുമ്പോൾ മാത്രമാണ് ജംക്ഷനാണെന്ന് തിരിച്ചറിയുന്നത്.ഇതാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് നാട്ടുകാർ പറയുന്നു. അമിതവേഗവും അപകട
കാരണമാകുന്നുണ്ട്. വീതികുറഞ്ഞ റോഡും വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിങ്ങും വാഹനപ്പെരുപ്പവുമാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നത്.
ഇരുവശങ്ങളിലേക്കും പോകുന്ന ബസുകൾ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മിക്ക സമയവും യാത്രക്കാർക്ക് ടൗൺ കടന്നു കിട്ടാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട
സ്ഥിതിയാണ്. അഞ്ചരക്കണ്ടിയിലെ കുരുക്ക് പരിഹരിക്കുന്നതിനും സൗന്ദര്യവൽക്കരണത്തിനും വേണ്ടി കഴിഞ്ഞ ബജറ്റിൽ സർക്കാർ 75 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. തട്ടാരിപ്പാലം മുതൽ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡ് വരെയും ചിറമ്മൽ പീടിക മുതൽ സബ് റജിസ്ട്രാർ ഓഫിസ് വരെയുമുള്ള സർവേ അടക്കമുള്ള അനുബന്ധ പണികളും ഇതിന്റെ ഭാഗമായി നടന്നിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല.
അപകടങ്ങൾ ഒഴിവാക്കാനും കുരുക്ക് പരിഹരിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

