പിണറായി∙ സർദാർ പട്ടേലിന്റെ 150 -ാം ജന്മവാർഷികത്തിൽ ഡൽഹിയിൽ വച്ച് നടന്ന ‘നോ യുവർ ലീഡർ’ എന്ന പരിപാടിയിൽ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് അവനിയും കുടുംബവും. എരുവട്ടി കാപ്പുമ്മലിൽ വടക്കൻ വീട്ടിൽ ഒതയോത്ത് ഭാർഗവന്റെയും നിടിച്ചേരി രുഗ്മിണിയുടെയും മകളായ ഒ.
അവനി (17) മമ്പറം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.
ഡൽഹിയിൽ സർദാർ വല്ലഭഭായി പട്ടേലിന്റെ 150 -ാം ജന്മദിനത്തിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ലാൽ ബഹദൂർ ശാസ്ത്രിയെ പറ്റി മൂന്നു മിനിറ്റ് പ്രസംഗിച്ച അനുഭവം അവനിക്ക് മറക്കാൻ കഴിയുന്നില്ല. പല മേഖലയിൽ നിന്നു കഴിവുതെളിയിച്ച 36 കുട്ടികളെ തിരഞ്ഞെടുത്ത് മൂന്നു വിഷയം നൽകി പ്രസംഗ മത്സരം നടത്തിയായിരുന്നു അവസാന സിലക്ഷൻ.
12 പേർക്ക് ആണ് അന്നു പ്രസംഗിക്കാൻ അവസരം ലഭിച്ചത്. അതിൻ കേരളത്തെ പ്രതിനിധീകരിച്ചുള്ള ഏക വിദ്യാർഥിയാണ് അവനി.
ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിൻ വർക്കിങ് മോഡലിൽ സംസ്ഥാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം, ആന്ധ്രപ്രദേശിലെ വിജയവാഡയിൽ വച്ചു നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിലും ഹരിയാനയിലെ ദേശീയ ശാസ്ത്ര മേളയിലും നടത്തിയ മികച്ച പ്രകടനം ഇവയിലൂടെയാണ് അവനിക്ക് പാർലമെന്റിൽ എത്താൻ വഴി തുറന്നത്.
മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കെഡറ്റ് കൂടിയാണ് അവനി.
മമ്പറം ഗണിതശാസത്ര അധ്യാപിക പി. വിജുളയാണ് അവനി യുടെ കഴിവ് കണ്ടെത്തി ഗണിത ശസ്ത്രമേളയിൽ പങ്കെടുപ്പിച്ചത്.
ഗണിത ശാസ്ത്ര അധ്യാപകനായ ടി. പവിത്രന്നാണ് അവനിക്ക് വർക്കിങ് മോഡൽ പരിശീലനം നൽകിയത്. സഹോദരൻ ഒ.
അക്ഷയ് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

