മാഹി ∙ ‘സ്കൂൾ കലോത്സവത്തിന് എന്റെ ഡാൻസ് കാണാൻ അങ്കിള് വരുമോ?’ – കുഞ്ഞു സാറയുടെ ചോദ്യത്തിനു മുന്നിൽ കരുതലേകുന്ന അമ്മാവനാകാനേ സ്പീക്കർ എ.എൻ.ഷംസീറിനു കഴിഞ്ഞുള്ളൂ. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ.ഹൈസ്കൂളിൽ നടന്ന മാഹി മേഖലാ സ്കൂൾ കലോത്സവം ‘മയ്യഴിമേള’ത്തിലെ നൃത്തവേദിയിൽ തന്റെ തിരക്കുകൾ മാറ്റിവച്ച് ഷംസീറെത്തി.
സ്പീക്കറായല്ല, മൂന്നാം ക്ലാസുകാരിയായ തന്റെ സഹോദരീപുത്രി വേദിയിൽ നൃത്തം ചെയ്യുന്നതു കാണാൻ; അവളെ ചേർത്തുനിർത്താൻ.
ദിവസങ്ങൾക്കു മുൻപാണ്, ഷംസീറിന്റെ സഹോദരി ആമിന മരിച്ചത്. പള്ളൂർ ആലി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആമിനയുടെ മകൾ സാറ.
ഉമ്മ മരിക്കുന്നതിനു മുൻപേ സാറ കലോത്സവത്തിനുള്ള നൃത്തപരിശീലനം തുടങ്ങിയിരുന്നു. ഉമ്മയുടെ വേർപാടിന്റെ ദുഃഖത്തിനിടയിലും നൃത്തം ചെയ്യാനുള്ള ആഗ്രഹം സാറ ഷംസീറിനോടു പറഞ്ഞു.
ഒപ്പം, സ്കൂളിലെത്തുമോ എന്നു ചോദിക്കുകയും ചെയ്തു. മറുത്തൊന്നും ചിന്തിക്കാതെ കലോത്സവ വേദിയിലെത്തിയ ഷംസീർ ഒരു മണിക്കൂർ അവിടെ ചെലവിട്ടാണു മടങ്ങിയത്.
പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയാണു കലോത്സവം സംഘടിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

