കൂത്തുപറമ്പ് ∙ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് മികച്ചതും ആധുനികവുമായ ചികിത്സ ലഭ്യമാക്കുന്നതിന് 60 കോടി രൂപ ചെലവിൽ 2 ബേസ്മെന്റ് ഉൾപ്പെടെ 12 നിലകളിലായി നിർമിച്ച താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് നഗരസഭാധ്യക്ഷ വി.സുജാതയും താലൂക്ക് ആശുപത്രി സൂപ്രണ്ട് എ.കെ.സഹിനയും അറിയിച്ചു.
നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എംപി, ഡോ.വി.ശിവദാസൻ എംപി, കെ.പി.മോഹനൻ എംഎൽഎ, കെ.കെ.ശൈലജ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കലക്ടർ അരുൺ കെ.വിജയനും പങ്കെടുക്കുമെന്ന് അവർ പറഞ്ഞു.
വി.ശിവദാസൻ എംപിയുടെ ശ്രമഫലമായി ഗെയിൽ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ 50 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഡിജിറ്റൽ മാമോഗ്രാം മെഷീന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
ഗർഭാശയഗള അർബുദവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്കായി നടപ്പാക്കുന്ന എച്ച്പിവി വാക്സിനേഷൻ നൽകുന്നതിനുള്ള പൈലറ്റ് പദ്ധതിക്കായി ലയൺസ് ക്ലബ് നൽകുന്ന 16 ലക്ഷം രൂപ ചടങ്ങിൽ മുഖ്യമന്ത്രി സ്വീകരിക്കുമെന്ന് നഗരസഭാ ഉപാധ്യക്ഷൻ വി.രാമകൃഷ്ണൻ, സ്ഥിര സമിതി അധ്യക്ഷരായ കെ.കെ.ഷമീർ, കെ.അജിത, ലിജി സജേഷ്, നഗരസഭ സെക്രട്ടറി പി.എൻ.അനീഷ്, നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽ കുമാർ, പിആർഒ സി.സിജു എന്നിവർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

