
ചക്കരക്കൽ ∙ അപകടം പതിവായി വളവിൽപീടിക വളവ്. ചക്കരക്കൽ – അഞ്ചരക്കണ്ടി റോഡിൽ നാലാം പീടികയ്ക്കും വളവിൽപീടികയ്ക്കും ഇടയിലാണ് ഈ കൂറ്റൻ വളവ്. ഒട്ടേറെ അപകടങ്ങൾ നടന്ന ഇവിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ച് കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ മരിച്ചിരുന്നു.
ഇതിന് മുൻപ് ഇവിടെയുണ്ടായ അപകടങ്ങളിൽ 3 പേരും മരിച്ചിരുന്നു. എതിരെ വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാനാവാത്ത വിധമുള്ള വളവും ഒരു വശത്തെ കൂറ്റൻ മരവും മറുവശത്തെ റോഡിലെ കുഴിയുമാണു ഇവിടത്തെ പ്രധാന ഭീഷണി.
കുഴിയിൽ നിന്ന് രക്ഷപ്പെടാൻ വാഹനങ്ങൾ വെട്ടിക്കുകയും ഈ സമയം എതിർ ദിശയിൽ നിന്ന് വാഹനം കടന്നുവരികയും ചെയ്യുമ്പോഴാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്.
ചക്കരക്കൽ മുതൽ നാലാംപീടിക വരെയുള്ള ഭാഗത്തു റോഡിൽ വളവില്ല. നാലാംപീടിക ബസ് സ്റ്റോപ് കഴിഞ്ഞാണ് വളവ് തുടങ്ങുന്നത്.
വേഗത്തിൽ വരുന്ന വാഹനങ്ങൾ വളവിൽ എത്തുമ്പോൾ പെട്ടെന്ന് വേഗം കുറയ്ക്കുന്നതും എതിരെ വരുന്ന വാഹനങ്ങൾ കാണുമ്പോൾ ഡ്രൈവർമാർ പകച്ചുപോയി എതിർ വശത്തേക്ക് വെട്ടിക്കുന്നതും ഇവിടെ പതിവ് സംഭവമാണ്. ഇതുവഴിയുള്ള വാഹനങ്ങളുടെ തിരക്കും വേഗവും അപകടത്തിനു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
അപകടാവസ്ഥയ്ക്ക് പരിഹാരം കാണാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]