
അധ്യാപക ഒഴിവ്
മാതമംഗലം∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 4ന് 11ന്
പാനൂർ ∙ കരിയാട് നമ്പ്യാഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി (ജൂനിയർ) ഇക്കണോമിക്സ് താൽക്കാലിക ഒഴിവുണ്ട്.
9496415675. തലശ്ശേരി ∙ തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം 16ന് സ്കൂൾ ഓഫിസിൽ. 0490 2324949
ചിറക്കര ∙ ജിവിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 4ന് 11ന് സ്കൂളിൽ നടക്കും.
ഇൻസ്ട്രക്ടർ ഒഴിവ്
∙ പട്ടുവം ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
നാലിനു രാവിലെ 11നു സീനിയർ സൂപ്രണ്ടിന്റെ ഓഫിസിൽ അഭിമുഖം. 0460 2996794.
ഡോക്ടർ നിയമനം
∙ തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.
4നു രാവിലെ 11നു കലക്ടറേറ്റിൽ അഭിമുഖം. 0460 2203298.
∙ ജില്ലാ ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഡോക്ടർമാരുടെ ഒഴിവുകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നു. 11നു രാവിലെ 10.30നു പള്ളിക്കുന്ന് ജില്ലാ നഴ്സിങ് സ്കൂളിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫിസിൽ(ആരോഗ്യം) അഭിമുഖം.
0497 2700194
ട്രേഡ്സ്മാൻ ഒഴിവ്
∙ കണ്ണൂർ ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ ഡിപ്പാർട്മെന്റ് വെൽഡിങ് വർക്ക്ഷോപ്പിൽ ട്രേഡ്സ്മാൻ(വെൽഡർ) ഒഴിവിലേക്കു താൽക്കാലിക നിയമനം നടത്തുന്നു.
4നു രാവിലെ 10.30ന് കോളജ് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖം. 0497 2835106
തൊഴിൽമേള
പാനൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ്സ് വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് 23ന് പാനൂരിൽ തൊഴിൽമേള നടക്കും.
സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് 4ന് പാനൂർ യുപി സ്കൂളിൽ ചേരും.
ടീച്ചർ ട്രെയ്നിങ് കോഴ്സ്: സൗജന്യ ക്ലാസ്
തലശ്ശേരി ∙ കെൽട്രോൺ നോളജ് സെന്ററിൽ 5, 6, 7 തീയതികളിൽ വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ ക്ലാസ് നടത്തും. റജിസ്റ്റർ ചെയ്യാൻ: 9072592412
സ്പോട് അഡ്മിഷൻ
∙ നെരുവമ്പ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ നിലവിലുള്ള ഒഴിവുകളിലേക്കു സ്പോട് അഡ്മിഷൻ 5നു രാവിലെ 10ന്.
9400006495.
∙ അസാപ്പ് കേരളയും കൊച്ചിൻ ഷിപ്യാർഡും ചേർന്നു നടത്തുന്ന മറൈൻ സ്ട്രക്ച്റൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേയ്ക്കുള്ള സ്പോട് അഡ്മിഷൻ 4നു പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. 9495999712.
സീറ്റൊഴിവ്
നിർമലഗിരി ∙ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ് എന്നിവയിൽ പട്ടികജാതി, പട്ടികവർഗ സീറ്റുകളിൽ ഒഴിവ്.
4ന് 10:30ന് കോളജിൽ ഹാജരാകണം.
അവാർഡിന് അപേക്ഷിക്കാം
∙ സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും മികച്ച പ്രവർത്തനം കാഴ്ചവച്ച സിബിഒ/ എൻജിഒകൾക്കും അവാർഡ് നൽകുന്നു. അപേക്ഷകൾ ജില്ലാ സാമൂഹിക നീതി ഓഫിസിൽ 5നു മുൻപു ലഭിക്കണം.
8281999015.
ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി: അപേക്ഷിക്കണം
തലശ്ശേരി ∙ ആഭരണ നിർമാണത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ അംഗത്വ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾവഴി അപേക്ഷിക്കാം.
ഇതുമായി ബന്ധപ്പെട്ട് യൂണിയന്റെ യോഗം നാളെ 10ന് ഗവ.എൽപി സ്കൂളിൽ ചേരും.
ചെറുതേൻ കൃഷി പരിശീലനം
കണ്ടോന്താർ∙ റബർ ബോർഡ് തളിപ്പറമ്പ് ചെറുവിച്ചേരി ആർപിഎസ്സിന്റെ നേതൃത്വത്തിൽ വനിതകൾക്കു സൗജന്യ ചെറുതേൻ കൃഷി പരിശീലനം നൽകുന്നു. ബന്ധപ്പെടുക.9605685389, 8943962282
റബർ ടാപ്പിങ് പരിശീലനം
തലശ്ശേരി ∙ നടുവനാട് റബർ ടാപ്പിങ് പരിശീലന കേന്ദ്രത്തിൽ അടുത്ത ബാച്ച് 11ന് ആരംഭിക്കും.
18നും 60നും ഇടയിൽ പ്രായമുള്ള എഴുത്തും വായനയും അറിയുന്ന വ്യക്തികൾ ആധാർ കാർഡിന്റെ കോപ്പി സഹിതം അന്ന് 9.30ന് പരിശീലന കേന്ദ്രത്തിൽ എത്തണമെന്ന് റബർ ബോർഡ് ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു. 7736137987
അഷ്ടദ്രവ്യ ഗണപതിഹോമം
ചിറക്കര ∙ കുഴിപ്പങ്ങാട് ഭഗവതി ക്ഷേത്രത്തിൽ നാളെ അഷ്ടദ്രവ്യ ഗണപതി ഹോമം നടക്കും.
രാവിലെ 7ന് ആരംഭിക്കും.
മുഖവൈകല്യ ശസ്ത്രക്രിയ സ്ക്രീനിങ് ക്യാംപ്
കണ്ണൂർ ∙ പോച്ചപ്പൻ ട്രസ്റ്റ് 9നു രാവിലെ 9 മുതൽ 12.30 വരെ പടന്നപ്പാലം പോച്ചപ്പൻ ഫ്രീ മെഡിക്കൽ സെന്ററിൽ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ സ്ക്രീനിങ് ക്യാംപ് നടത്തുന്നു. ഫോൺ–9447283039, 8848176537.
കാൻസർ ഫോളോഅപ് ക്ലിനിക് 9ന്
കണ്ണൂർ ∙ മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജൻ കാൻസർ സെന്ററും ചേർന്നു നടത്തുന്ന കാൻസർ ഫോളോഅപ് ക്ലിനിക് 9നു രാവിലെ 9 മുതൽ കണ്ണൂർ ഏർളി കാൻസർ ഡിറ്റക്ഷൻ സെന്ററിൽ നടക്കും.
തിരുവനന്തപുരം ആർസിസിയിൽ ചികിത്സ പൂർത്തിയാക്കി പുനഃപരിശോധന നിർദേശിച്ചവർക്കും തുടർന്നു ചികിത്സ നടത്താൻ പരിശോധന ആവശ്യമുള്ളവർക്കുമായാണു ഫോളോഅപ് ക്ലിനിക്.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവർക്കു പങ്കെടുക്കാം. പരിശോധന ആവശ്യമുള്ളവർ സിആർ നമ്പർ സഹിതം ഏർളി കാൻസർ ഡിറ്റക്ഷൻ സെന്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി, തെക്കിബസാർ കണ്ണൂർ-2 എന്ന വിലാസത്തിലോ 0497 2705309, 2703309 എന്ന ഫോൺ നമ്പറിലോ 7നു വൈകിട്ട് 4നു മുൻപ് റജിസ്റ്റർ ചെയ്യണം.
എസ്എഫ്ഐ ജില്ലാ പഠന ക്യാംപ്
കല്യാശ്ശേരി ∙ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ പഠന ക്യാംപിന് ഇന്ന് 4നു കല്യാശ്ശേരിയിൽ തുടക്കമാകും.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉദ്ഘാടനം ചെയ്യും.
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളാവിൽ പീടിക, വിജ്ഞാന കൗമുദി, ടവർ സ്റ്റോപ്പ്, കൊളോളം, ശബരി എച്ച്ടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. ∙ ചൊവ്വ അമ്പാടിറോഡ്, അമ്പലക്കുളം, പിവിഎസ് ഫ്ലാറ്റ് 9.30–3.00
∙ കാടാച്ചിറ ഹിന്ദുസ്ഥാൻ, തങ്കൈക്കുന്ന്, പിവിഎസ് ഓട്ടമൊബീൽ 9.30–5.00
∙ പൂത്തിരിക്കോവിൽ, പൂങ്കാവ്, മുച്ചിലോട്ടുകാവ് 10.00–1.00
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]