ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു: സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ്
തലശ്ശേരി ∙ ഇരിവേരി മുതുകുറ്റിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി, ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ 10 സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവും 42,000 രൂപ വീതം പിഴയും. മുതുകുറ്റി ചാലിൽപൊയിൽ ഹൗസിൽ സി.പി.രഞ്ജിത്ത് (30), സഹോദരൻ രജീഷ് (28) എന്നിവരെ വടിവാൾ, ഇരുമ്പ് വടി എന്നിവകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
13 പേരാണ് കേസിൽ പ്രതികൾ. ചെമ്പിലോട് തലവിൽ ലിജിൻ (33), ചാലിൽപറമ്പ് വിജിൽ (39), കുനിയിൽ ഹൗസിൽ സുധി (44), മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസിൽ മിഥുൻ (32), കണയന്നൂർ മുക്കണ്ണന്മാർ ഹൗസിൽ ഷിനോജ് (38), പാടിച്ചാൽ ഹൗസിൽ സായൂജ് (35), ചെമ്പിലോട് പീടികക്കണ്ടി ഹൗസിൽ ഹാഷിം (45), ഇരിവേരി ഇയ്യത്തുംചാൽ ഷിനൽ (33), തലവിൽ കുളങ്ങര മഠത്തിൽ സുബിൻ (37), ചെമ്പിലോട് രമ്യ നിവാസിൽ രാഹുൽ (32), ലക്ഷംവീട് റനീഷ് (36), വിനീത് നിവാസിൽ പറമ്പത്ത് വിനീത് (37) എന്നിവർ കുറ്റക്കാരാണെന്ന് അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജി റൂബി കെ.ജോസ് കണ്ടെത്തിയിരുന്നു.
2015 ഫെബ്രുവരി 25ന് ആയിരുന്നു ആക്രമണം. വെട്ടേറ്റ് അറ്റുതൂങ്ങിയ രഞ്ജിത്തിന്റെ കൈപ്പത്തി സ്വകാര്യ ആശുപത്രിയിൽ തുന്നി ചേർക്കുകയായിരുന്നു.
വിചാരണയ്ക്ക് ഹാജരാവാതിരുന്ന ഒന്നാം പ്രതി വിനുവിന്റെ കേസ് കോടതി പ്രത്യേകം പരിഗണിക്കും. കേസിലെ 9, 11 പ്രതികൾ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവു വാങ്ങിയിരുന്നു.
9-ാം പ്രതി ഷിനൽ വിദേശത്താണ്. 11-ാം പ്രതി രാഹുൽ പട്ടാളത്തിലാണ്.
ഇവരോട് കോടതിയിൽ ഹാജരാകാനും കോടതി ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.
രൂപേഷ് ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]