
ഇതെന്തൊരു ശല്യം! മലയോരമേഖലയിൽ ആഫ്രിക്കൻ ഒച്ച് ശല്യം വീണ്ടും രൂക്ഷം; കൃഷിയിടത്തിൽ നൂറുകണക്കിനു ഒച്ചുകള്
ചെറുപുഴ ∙ ഒരു ഇടവേളയ്ക്കുശേഷം മലയോരമേഖലയിൽ ആഫ്രിക്കൻ ഒച്ച് ശല്യം വീണ്ടും രൂക്ഷമാകുന്നു.
ചെറുപുഴ പഞ്ചായത്തിലെ 5-ാം വാർഡിൽപെട്ട പുളിങ്ങോം ടൗണിനു സമീപത്താണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം അതിരൂക്ഷമായത്.
പാടിയോട്ടുചാൽ സഹകരണ ബാങ്കിന്റെ പുളിങ്ങോം ടൗണിനു സമീപത്തുള്ള കൃഷിയിടത്തിൽ നൂറുകണക്കിനു ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തി. കൃഷിയിടത്തിൽ ബാങ്കിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി പൂക്കൃഷി ചെയ്യാൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ ചെടിയുടെ വിത്ത് നടാൻ എത്തിയവരാണു ആഫ്രിക്കൻ ഒച്ചുകളെ കണ്ടത്. മരത്തിന്റെ ഇല നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ച്.
കൃഷിയിടത്തിനു ചുറ്റും ചെങ്കല്ല് കൊണ്ടു സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ട്.
ഇതിനിടയിലാണു ആഫ്രിക്കൻ ഒച്ചുകൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നത്. ഇതിനുപുറമെ കൃഷിയിടത്തിലെ തെങ്ങുകളിലും മരങ്ങളിലും മറ്റും ആഫ്രിക്കൻ ഒച്ചുകളുണ്ട്. സമീപ പ്രദേശങ്ങളിലേക്കും ഇവയുടെ വ്യാപനം തുടങ്ങിയതായി നാട്ടുകാർ പറയുന്നു.
രണ്ടു വർഷം മുൻപു ചെറുപുഴ ടൗണിലും പരിസരങ്ങളിലും ആഫ്രിക്കൻ ഒച്ചുകളെ കണ്ടിരുന്നു. അന്നു കൃഷിവകുപ്പ് മുൻകയ്യെടുത്തു പ്രദേശത്ത് ഉപ്പും കുമ്മായവും വിതറി ഒച്ചുകളെ നശിപ്പിക്കുകയായിരുന്നു.
കാർഷിക വിളകൾക്കു ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു കർഷകരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]