
സർവീസ് റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് 10 ദിവസം; യാത്രാദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിലാത്തറ∙ ദേശീയപാത പിലാത്തറ – പയ്യന്നൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് അടച്ചിട്ട് 10 ദിവസം. സർവീസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി ഓവുചാൽ നിർമിക്കുന്നതിനും നാലുവരി പാതയുടെ തകർന്ന സംരക്ഷണ ഭിത്തി അറ്റകുറ്റപ്പണി നടത്താനുമാണ് കരാർ കമ്പനി റോഡ് അടച്ചത്. എന്നാൽ ഈ പ്രവൃത്തി മന്ദഗതിയിലാണ് നടത്തുന്നത്. അതിനാൽ പിലാത്തറയിൽ നിന്നു പയ്യന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചുമടുതാങ്ങി വഴി കെഎസ്ടിപി റോഡ് വഴിയാണ് കടന്നുപോകുന്നത്.
കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ പിലാത്തറ- പയ്യന്നൂർ സർവീസ് റോഡിൽ പിലാത്തറ ടൗണിലും പിരക്കാംതടത്തിലും വെള്ളക്കെട്ട് ഉണ്ടായിരുന്നു. വാഹനങ്ങൾ കടന്നുപോകാൻ സാധിക്കാത്ത തരത്തിലായിരുന്നു വെള്ളക്കെട്ട്. ഇതിനിടയിൽ മണ്ണിട്ടുയർത്തിയ നാലുവരി പാതയുടെ സംരക്ഷണ ഭിത്തി ചില സ്ഥലങ്ങളിൽ തകർന്നതും ഗതാഗതത്തിനു തടസ്സമായി. മഴ തുടങ്ങുന്നതിനു മുൻപ് സർവീസ് റോഡിൽ വെള്ളം ഒഴുകി പോകാനുള്ള ഓവുചാൽ നിർമിച്ചിരുന്നെങ്കിൽ ഈ ദുരിതം ഒഴിവാക്കാമായിരുന്നു.