
കണ്ണൂർ ജില്ലയിൽ ഇന്ന് (02-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
∙ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത: ശ്രദ്ധ പുലർത്തണം.
വൈദ്യുതി മുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എളമ്പാറ, എളമ്പാറ പള്ളി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 12 മുതൽ 5 വരെ, വെള്ളാവിൽപീടിക ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ.
അഭിമുഖം നടക്കും
കാർത്തികപുരം ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ഇംഗ്ലിഷ് (ജൂനിയർ), വൊക്കേഷനൽ കംപ്യൂട്ടർ സയൻസ്, ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 2ന് 11.30ന് സ്കൂൾ ഓഫിസിൽ. 9495614412.
തളിപ്പറമ്പ് ∙ കുറുമാത്തൂർ ഗവ എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം പാർടൈം സംസ്കൃതം, അറബി, ഉറുദു അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം 3ന് 10.30 മുതൽ.
അധ്യാപക ഒഴിവ്
തിമിരി ∙ ഗവ.യുപി സ്കൂളിൽ എൽപിഎസ്എ അധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ 10.30നു സ്കൂളിൽ നടക്കും. സർട്ടിഫിക്കറ്റുകളുമായി നേരിട്ടുഹാജരാകണം.
തളിപ്പറമ്പ് ∙ ടഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 3ന് 11ന്. 9495546295.
പെരിങ്ങോം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ഹിന്ദി തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30നു സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിൽ ഹാജരാകണം.
മുണ്ടേരി ∙ ഗവ. ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി, അറബിക് (ഫുൾ ടൈം) താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 3നു 10മണിക്ക് നടക്കും.
മയ്യിൽ ∙ ഐഎംഎൻഎസ് ജിഎച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, സുവോളജി (സീനിയർ) എന്നീ വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 3ന് 9.30ന് നടക്കും.
കൊടുവള്ളി ∙ ജിവിഎച്ച്എസ്എസിൽ എച്ച്എസ്ടി ഹിന്ദി താൽക്കാലിക ഒഴിവിലേക്ക് ഇന്ന് 11.30നും എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്ക് ഉച്ചയ്ക്ക് 2നും അഭിമുഖം നടത്തും. യോഗ്യരായവർ സർട്ടിഫിക്കറ്റുമായി ഹാജരാവണം.
ആശാവർക്കർ ഒഴിവ്
ചിറ്റാരിപ്പറമ്പ് ∙ പഞ്ചായത്ത് ഏഴാം വാർഡിൽ ആശാവർക്കർ ഒഴിവ്- അഭിമുഖം 9ന് 10:30ന് പഞ്ചായത്ത് ഹാളിൽ. 25നും 30നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി പാസായവർക്ക് പങ്കെടുക്കാം.
നിയമനം
മമ്പറം∙ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (സീനിയർ) കെമിസ്ട്രി, എച്ച്എസ്എസ്ടി (ജൂനിയർ) മാത്തമാറ്റിക്സ്, എച്ച്എസ്എസ്ടി (ജൂനിയർ) കൊമേഴ്സ്, എച്ച്എസ്എസ്ടി(ജൂനിയർ) ഇംഗ്ലിഷ്, എച്ച്എസ്എസ്ടി (ജൂനിയർ) മലയാളം എന്നീ ഒഴിവിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 9നു രാവിലെ 10നു സ്കൂൾ ഓഫിസിൽ അഭിമുഖം.