
വേനൽമഴയ്ക്കൊപ്പം കാറ്റും; മരംവീണ് വ്യാപക നാശം
പെരിങ്ങോം ∙ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും എരമം കുറ്റൂർ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിൽ വ്യാപക നഷ്ടം. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വേനൽമഴക്കൊപ്പം കാറ്റും വീശിയത്.
പെടേന മുക്കുഴിയിലെ കളത്തിൽപറമ്പിൽ ടോമിയുടെ വീടിന് മുകളിൽ പ്ലാവ് പൊട്ടിവീണു. വീറ്റുമുറ്റത്ത് നിർത്തിയിട്ട
കാറും വീടും ഭാഗികമായി തകർന്നു. എരമം കുറ്റൂർ പഞ്ചായത്തിലെ പെരുവാമ്പയിലും പരിസരത്തും ആഞ്ഞുവീശിയകാറ്റിൽ ജനം ഭയന്നുവിറച്ചു.
പെരുവാമ്പ പെൽത്ത് സെന്ററിനു സമീപം വൈദ്യുതത്തൂണും തെങ്ങും വീണ് ഏറെനേരം ഗതാഗതം മുടങ്ങി.
പെരുവാമ്പയിലെ തളിയിൽ ധനേഷ് അമ്പാടിയുടെ പറമ്പിലെ തെങ്ങ് ശക്തമായ കാറ്റിൽ റോഡിന് കുറുകെ വീണ നിലയിൽ.
ബസുകൾ വഴിമാറി ഓടി. ഓടമുട്ടിലെ കുറ്റാട്ടൂര് കാർത്യായനിയുടെ റബർ മരങ്ങൾ പൊട്ടിവീണു.
പെരുവാമ്പ ഹെൽത്ത് സെന്ററിന് സമീപം തളിയിൽ ധനേഷ് അമ്പാടിയുടെ തെങ്ങ് റോഡിന് കുറുകെ വീണ് ഗതാഗതം മുടങ്ങി. സമീപത്തെ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓലയമ്പാടി ഭാഗത്തു ശക്തമായ കാറ്റിൽ, മാതമംഗലം സ്വദേശികളായ അബ്ദുൽ ഫത്താഹ്, മൻസൂറ എന്നിവർ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത അഞ്ചേക്കറോളം നേന്ത്രവാഴക്കൃഷി പൂർണമായും നശിച്ചു.
പെടേന മുക്കുഴിയിലെ കളത്തിൽപറമ്പിൽ ടോമിയുടെ വീടിനു മുകളിൽ പ്ലാവിവീണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർന്ന നിലയിൽ.
വീടിനും നാശനഷ്ടം സംഭവിച്ചു.
നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഓലയമ്പാടിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ കൃഷിനാശം സംഭവിച്ചതായി പഞ്ചായത്ത് അെംഗം എം.കെ.കരുണാകരൻ അറിയിച്ചു. കൃഷിനാശം സംഭവിച്ച കർഷകർക്ക് സാമ്പത്തിക സഹായമെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥലങ്ങൾ സന്ദർശിച്ച കൃഷി ഓഫിസർ ടി.കൃഷ്ണ പ്രസാദ് അറിയിച്ചു.
അസി. കൃഷി ഓഫിസർ ടി.തമ്പാൻ, കൃഷി അസി.ടി.പി.സതീശൻ എന്നിവരും ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]