ശ്രീകണ്ഠപുരം∙ ദിശാ ബോർഡുകൾ ഇല്ലാതെ ശ്രീകണ്ഠപുരം സെൻട്രൽ ജംക്ഷനിൽ വാഹനങ്ങൾ വഴി തെറ്റുന്നു. നേരത്തെ ഇവിടെ ജംക്ഷനിൽ പയ്യാവൂർ, ഇരിക്കൂർ, ചെമ്പേരി, തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കൃത്യമായ ദിശാസൂചിക ഉണ്ടായിരുന്നു.
എന്നാൽ സെൻട്രൽ ജംക്ഷൻ ഗാന്ധി സർക്കിൾ ആയതോടെ ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിച്ചു. പ്രതിമ സ്ഥാപിക്കണമെങ്കിൽ പഴയ സംവിധാനം പൊളിച്ചു മാറ്റണമായിരുന്നു.
ഈ സാഹചര്യത്തിലാണ് ബോർഡുകൾ എടുത്തു മാറ്റിയത്.
ഗാന്ധി പ്രതിമ സ്ഥാപിച്ചതിനു ശേഷം ദിശാസൂചികകൾ പുനഃസ്ഥാപിക്കാൻ നടപടിയായില്ല. ഇപ്പോൾ തളിപ്പറമ്പിൽ നിന്ന് ഇരിട്ടി, പയ്യാവൂർ ഭാഗത്തേക്ക് പോകേണ്ട
പുതുതായി കടന്നുവരുന്ന ഭാരം കയറ്റിയ ലോറികളെല്ലാം ഇവിടെ നിർത്തി വഴി ചോദിച്ചു പോകുകയാണ്. ഇവിടുത്തെ സിഗ്നൽ സംവിധാനം പലപ്പോഴും ഫലപ്രദമായി പ്രവർത്തിക്കാത്തതിന്റെ ദുരിതം വേറെയും. അടിയന്തിര പരിഹാരം വേണമെന്ന ആവശ്യം എല്ലാ ഭാഗത്തു നിന്നും ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

