കണ്ണൂർ ∙ അപായ ഭീഷണിയിൽ കണ്ണൂർ നഗരത്തിലെ പൊതുയിടത്ത് ഒട്ടേറെ കെട്ടിടങ്ങൾ. ഏതുനേരവും ഇടിഞ്ഞു വീഴാമെന്ന നിലയിൽ, ദേശീയപാതയോരത്ത് ഉൾപ്പെടെയാണ് ഈ കെട്ടിടങ്ങൾ. കാലപ്പഴക്കത്താൽ പൊളിച്ച് നീക്കാൻ വച്ചതാണെങ്കിലും തുടർനടപടിയില്ല.
കഴിഞ്ഞ ദിവസം കാൽടെക്സിൽ കണ്ണൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പഴകിയ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞുവീണു കാർ തകർന്നിരുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം പൊളിക്കാൻ വച്ചതാണെങ്കിലും കട ഒഴിപ്പിക്കുന്നതിനെതിരെ രണ്ടു വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് ഒഴിപ്പിക്കൽ നടപടിക്കു സ്റ്റേയുള്ളതിനാലാണു കെട്ടിടം പൊളിക്കാനാകാത്തത്.
കെട്ടിടത്തിൽനിന്നു കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നതു പതിവാണ്. കമ്പികളെല്ലാം തുരുമ്പെടുത്തു.
കതകുകളും ജനാലകളും ദ്രവിച്ചു.
അപകടഭീഷണിയിലുള്ളതാണെങ്കിലും കെട്ടിടത്തിലോ പരിസരത്തോ അപകട മുന്നറിയിപ്പ് ബോർഡോ സുരക്ഷാസംവിധാനമോ കോർപറേഷൻ ഒരുക്കിയിട്ടില്ല.കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സും ജവാഹർ സ്റ്റേഡിയത്തിലെ കെട്ടിടങ്ങളും അപകടഭീഷണിയിലാണ്.
പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് തുരുമ്പെടുത്തു ദ്രവിച്ചു. കോൺക്രീറ്റ് പാളികൾ പൊളിഞ്ഞുവീഴുന്നുണ്ട്.
40 കോടി രൂപ ചെലവിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ കോർപറേഷൻ തീരുമാനിച്ചതാണെങ്കിലും തുടർനടപടി ഫയലിൽ ഉറങ്ങി. ജവാഹർ സ്റ്റേഡിയം കോപ്ലക്സിൽ സ്റ്റേജിനു സമീപം ഏതുസമയത്തും ഇടിഞ്ഞു വീഴാമെന്ന നിലയിലാണ് കെട്ടിടമുള്ളത്. വ്യാപാരികൾ ഇവിടത്തെ കടമുറികൾ ഒഴിഞ്ഞിട്ട് വർഷങ്ങളായി.
ഇരുമ്പുകമ്പിയെല്ലാം തുരുമ്പായി.
വാഹനങ്ങളും കാൽനടയാത്രികരും പോകുന്ന ഭാഗമായിട്ടുകൂടി കെട്ടിടം പൊളിച്ചുനീക്കാൻ അധികൃതർ തയാറായിട്ടില്ല. ദേശീയപാതയോരത്ത് ചേംബർ ഓഫ് കൊമേഴ്സിനു സമീപം രണ്ടു കെട്ടിടങ്ങളാണ് അപകട ഭീതിയുയർത്തുന്നത്.
നിരന്തരം വാഹനങ്ങളും കാൽനടയാത്രികരും പോകുന്നയിടമാണിത്. കെട്ടിടത്തിന്റെ മേൽക്കൂര മുഴുവൻ തുരുമ്പെടുത്തു.
ഇരുമ്പുകമ്പികൾ പുറത്തായ നിലയിലാണ്. കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നുമുണ്ട്. ഒരുഭാഗത്തു തകർച്ചാഭീഷണിയിലുള്ള കെട്ടിടം, മറ്റൊരു ഭാഗത്ത് ചീറിപ്പായുന്ന വാഹനങ്ങൾ ഇവയെ ഭയപ്പട്ട് വേണം കാൽനടയാത്രികർക്ക് ഇതുവഴി പോകാൻ. നിർദിഷ്ട
മേൽപാലം നിർമാണത്തിനായി, പൊളിച്ച് നീക്കാൻ വച്ചതാണ് ഈ കെട്ടിടമെങ്കിലും അപകടഭീതി പരിഗണിച്ചെങ്കിലും ഉടൻ പൊളിക്കാൻ നടപടിയുണ്ടായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

