ഇരിട്ടി ∙ ആറളം പഞ്ചായത്തിലെ ചതിരൂരിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. വാഴച്ചാലിൽ തോമസിന്റെ റബർ തോട്ടത്തിൽ ഇന്നലെ വൈകിട്ട് 6 ന് പുലിയെ കണ്ടതായാണ് അധികൃതരെ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ ടാപ്പിങ്ങിന് പോയ ആളുകൾ പുലിയാണെന്നു സംശയിക്കുന്ന ജീവിയെ കണ്ടിരുന്നു. ഇതിലൊരാൾ രക്ഷപ്പെടാൻ ഓടുന്നതിനിടെ വീണിരുന്നു.
നീലായ്മല ഭാഗത്തുനിന്നു 2 വളർത്തുനായ്ക്കളെ സംശയകരമായി സാഹചര്യത്തിൽ കാണാതായി.
ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, അംഗം റെയ്ഹാനത്ത് സുബി, എ.ഷഹീർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രദേശത്ത് രാത്രി വൈകിയും സംഘടിച്ചിട്ടുണ്ട്. വനം വകുപ്പ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

