മയ്യിൽ ∙ കണ്ണൂരിൽ വീടും സ്ഥലവും നൽകാമെന്നു പറഞ്ഞ് കർണാടക സ്വദേശിയിൽനിന്ന് 61.86 കോടി രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികളും മകനുമടക്കം അഞ്ചുപേർ അറസ്റ്റിൽ. മയ്യിൽ അയനത്ത് വീട്ടിൽ രാധാകൃഷ്ണൻ, ഭാര്യ കെ.ഒ.പി.ഷീബ, മകൻ കെ.ഒ.പി.ഷാരോൺ കുമാർ, മാടായി വെങ്ങരയിലെ എസ്.ടി.പി.അബ്ദുൽ ഗഫൂർ, മയ്യിൽ സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്.
ദമ്പതികളുടെ മറ്റൊരു മകൻ രാഹുലും കേസിൽ പ്രതിയാണ്. ദക്ഷിണ കന്നഡ മൂഡബിദ്രി ഹനുമന്ദ നഗര ഫോറസ്റ്റ് ഓഫിസിനു സമീപത്തെ വലേരിയൻ ആൽബർട്ട് ഡിസൂസയാണ് തട്ടിപ്പിനിരയായത്.
2010 ജനുവരി ഒന്നുമുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് ആൽബർട്ടിൽനിന്നു പണവും സ്വർണവുമായി ഇത്രയും തുക തട്ടിയെടുത്തത്. രാധാകൃഷ്ണനും ആൽബർട്ടും ഒരുമിച്ചു വിദേശത്തു ജോലി ചെയ്തിരുന്നു.
വീടും സ്ഥലവും വാങ്ങിനൽകാമെന്നു പറഞ്ഞു തവണകളായി പണം തട്ടുകയായിരുന്നു. വീടു വാങ്ങിയതായി വ്യാജരേഖകളുണ്ടാക്കി ആൽബർട്ടിനെ വിശ്വസിപ്പിച്ചു. സ്ഥലവും വീടും ലഭിക്കാതെ വന്നതോടെയാണു പരാതി നൽകിയത്.
പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

