ഇരിട്ടി ∙ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഓണസദ്യയിൽ 200 തരം കറികൾ വിളമ്പി മണിക്കടവ് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും. പരമ്പരാഗത കറികൾക്കു പുറമേ പ്രാദേശികമായി പ്രചാരത്തിലുള്ളതും വിദ്യാർഥികൾ പ്രത്യേകമായി കണ്ടെത്തിയ കറിക്കൂട്ടുകളും ചേർത്താണ് 200 കറികളുടെ മെഗാ സദ്യ ഒരുക്കിയത്. തൂശനിലയുടെ ഒരരികിൽ ചോറും ഇലനിറയെ കറികളും നിറഞ്ഞത് സദ്യ കഴിക്കാൻ എത്തിയവർക്കു മാത്രമല്ല കാണാൻ എത്തിയവർക്കും കൗതുകമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]