കണ്ണൂർ ∙ ഓണം മധുരതരമാക്കാൻ കെടിഡിസി പായസമേള ആരംഭിച്ചു. പാലട, പരിപ്പ് പ്രഥമൻ, അട
പ്രഥമൻ, പാൽപായസം, പഴം പ്രഥമൻ തുടങ്ങി ലൂം ലാൻഡ് സ്പെഷൽ പായസം വരെ നീളുന്ന രുചി ലോകമാണു ഒരുക്കിയത്. 5നു തിരുവോണ ദിവസം വരെ തുടരും. ഒരു പായസ കൗണ്ടർ താവക്കര ലൂം ലാൻഡിലും മറ്റൊന്നു ജില്ലാ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്നുമാണ് പ്രവർത്തിക്കുക. 3, 4, 5 തീയതികളിൽ കെടിഡിസി ഓണസദ്യയും ഒരുക്കും. പായസം ലീറ്ററിന് 400 രൂപയും അരലീറ്ററിന് 220 രൂപയും കപ്പിന് 50 രൂപയുമാണു ഈടാക്കുന്നത്.
ഓണസദ്യയ്ക്ക് 450 രൂപയും പാർസലിന് 500 രൂപയുമാണ് നിരക്ക്. ഓണസദ്യയും പായസവും ലഭിക്കാൻ: 9400008681
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.രത്നകുമാരി അധ്യക്ഷത വഹിച്ചു.
ആദ്യ വിൽപന സുനിത ഫർണിച്ചർ ഡയറക്ടർ തമ്പാന് നൽകി മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കെടിഡിസി ഡയറക്ടർ ബോർഡ് അംഗം യു.ബാബു ഗോപിനാഥ്, ലൂം ലാൻഡ് മാനേജർ സി.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]